Quantcast

യുഎസ് ഓപ്പണ്‍: മൂന്നാംദിനം അട്ടിമറി; ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    16 Sep 2017 3:19 AM GMT

യുഎസ് ഓപ്പണ്‍: മൂന്നാംദിനം അട്ടിമറി; ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു
X

യുഎസ് ഓപ്പണ്‍: മൂന്നാംദിനം അട്ടിമറി; ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു

വിംബിള്‍ഡണ്‍ റണ്ണറപ്പ് മിലോസ് റാവ്ണിച് , ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഗാര്‍ബീന്‍ മുഗുരുസ എന്നിവര്‍ രണ്ടാം റൌണ്ടില്‍ പുറത്തായി.

യുഎസ് ഓപ്പണിന്റെ മൂന്നാംദിനം പുരുഷ - വനിതാ സിംഗിള്‍സില്‍ അട്ടിമറി. വിംബിള്‍ഡണ്‍ റണ്ണറപ്പ് മിലോസ് റാവ്ണിച് , ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഗാര്‍ബീന്‍ മുഗുരുസ എന്നിവര്‍ രണ്ടാം റൌണ്ടില്‍ പുറത്തായി. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോകോവിച്ച്, റാഫേല്‍ നദാല്‍ തുടങ്ങിയ പ്രമുഖര്‍ മൂന്നാം റൌണ്ടിലേക്ക് മുന്നേറി.

അമേരിക്കയുടെ റയാന്‍ ഹാരിസണാണ് മിലോസ് റാവ്‌ണിചിനെ അട്ടിമറിച്ചത്. നാല് സെറ്റ് നീണ്ട മത്സരത്തിലായിരുന്നു നൂറ്റി ഇരുപതാം റാങ്കുകാരനായ ഹാരിസണിന്റെ ജയം. ടൈ ബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് മാത്രമാണ് അഞ്ചാം സീഡ് റാവ്‌ണിചിന് നേടാനായത്. രണ്ടും മൂന്നും സെറ്റുകളില്‍ കനേഡിയന്‍ താരം പൊരുതി കീഴടങ്ങി. കൈക്കുഴക്കും കാലിനുമേറ്റ പരിക്ക് റാവ്ണിചിന് തിരിച്ചടിയായതോടെ നാലാം സെറ്റും മത്സരവും ഹാരിസണ്‍ അനായാസം നേടി

വനിതാ സിംഗിള്‍സില്‍ ലാറ്റ്‌വിയന്‍ താരം അനസ്താസിയ സെവസ്റ്റോവയാണ് മൂന്നാം സീഡ് മഗുരുസക്ക് പുറത്തേക്കുള്ള വഴി തുറന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെവസ്റ്റോവയുടെ ജയം. ആദ്യ സെറ്റ് സ്വന്തമാക്കിയ റാ‌വ്ണിച് രണ്ടും മൂന്നും സ്വറ്റ്‌ലാന കുസ്നറ്റ്സോവയും രണ്ടാം റൌണ്ടില്‍ പുറത്തായി. കരൊളിന്‍ വൊസ്നിയാക്കിയാണ് റഷ്യന്‍ താരത്തെ തോല്‍പിച്ചത്. രണ്ടാം റൌണ്ടിലെ എതിരാളി ജിരി വെസ്‌ലി മത്സരത്തില്‍ നിന്നും പിന്മാറിയതോടെ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച്ന് മൂന്നാം റൌണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിച്ചു. മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍ ജയം നേടി. ആന്ദ്രെ സെപ്പിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പിച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു

യുഎസ് ഓപ്പണ്‍ ഡബിള്‍സിന്റെ ഒന്നാം റൌണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഡെന്‍മാര്‍ക്കിന്റെ ഫെഡറിക് നീല്‍സണ്‍ സഖ്യം രണ്ടാം റൌണ്ടിലെത്തി. റാനെഡ് സ്റ്റെപാനെക്- സിമോന്‍ജിക് സഖ്യത്തെയാണ് ഇന്തോ-ഡാനിഷ് ജോഡി തോല്‍പിച്ചത്. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ബാര്‍ബോറ സ്ട്രൈക്കോവ സഖ്യവും ജയം നേടി. മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്- മാര്‍ട്ടിന ഹിംഗിസ് ജോഡിയും രണ്ടാം റൌണ്ടില്‍ കടന്നു.

TAGS :

Next Story