Quantcast

സ്മിത്തിനെതിരെ നല്‍കിയ പരാതി ബിസിസിഐ പിന്‍വലിച്ചു

MediaOne Logo

admin

  • Published:

    23 Sep 2017 7:09 PM GMT

സ്മിത്തിനെതിരെ നല്‍കിയ പരാതി ബിസിസിഐ പിന്‍വലിച്ചു
X

സ്മിത്തിനെതിരെ നല്‍കിയ പരാതി ബിസിസിഐ പിന്‍വലിച്ചു

റാഞ്ചി ടെസ്റ്റിന് മുന്നോടിയായി വിരാട് കൊഹ്‍ലിയും സ്മിത്തും കൂടിക്കാഴ്ച നടത്തും. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുടീമുകളും കളിയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും

ഡിആര്‍എസ് വിവാദവുമായി ബന്ധപ്പെട്ട് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ ഐസിസിക്ക് നല്‍കിയ പരാതി ബിസിസിഐ പിന്‍വലിച്ചു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‍റിയും ക്രിക്കറ്റ് ആസ്ത്രേലിയ സിഇഒ ജെയിംസ് സുതര്‍ലാന്‍ഡും തമ്മില്‍ മുംബൈയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. അനാവശ്യ വിവാദങ്ങള്‍ അവശേഷിക്കുന്ന മത്സരങ്ങളുടെ ശോഭ കെടുത്തുമെന്ന വിലയിരുത്തിലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി വിരാട് കൊഹ്‍ലിയും സ്റ്റീവന്‍ സ്മിത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇരു ടീമുകളിലെയും ഓരോ കളിക്കാരും ആ രാജ്യത്തിന്‍റെ അമ്പാസിഡര്‍മാരായി മാറുന്നുവെന്നും കളിക്കളത്തിലെ പോരുകള്‍ സഭ്യതയുടെ അതിര്‍വരമ്പ് കടക്കുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ഓസീസിന്‍റെ രണ്ടാം ഇന്നിങ്സില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയ സ്മിത്ത് പുനപരിശോധനക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ഡ്രസിങ് റൂമിന്‍റെ അഭിപ്രായം തേടിയതായുള്ള ആരോപണമാണ് പരമ്പരയുടെ ആവേശം ചോര്‍ത്തുന്ന തരത്തില്‍ വികസിച്ചത്. നേരത്തെ രണ്ട് തവണ ആസ്ത്രേലിയ ഇതേ രീതിയില്‍ പെരുമാറിയിരുന്നുവെന്നും ഇക്കാര്യം താന്‍ മാച്ച് റഫറിയുടെയും അമ്പയര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും കൊഹ്‍ലി പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താത്ക്കാലികമായ ഓര്‍മ്മക്കുറവ് മാത്രമായിരുന്നു സ്മിത്തിന്‍റെ അവകാശവാദം

TAGS :

Next Story