Quantcast

അസ്‍ലംഷാ കപ്പില്‍ ഇന്ത്യക്ക് വെങ്കലം

MediaOne Logo

Ubaid

  • Published:

    30 Sep 2017 10:55 AM GMT

അസ്‍ലംഷാ കപ്പില്‍ ഇന്ത്യക്ക് വെങ്കലം
X

അസ്‍ലംഷാ കപ്പില്‍ ഇന്ത്യക്ക് വെങ്കലം

ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ രൂപീന്ദര്‍പാല്‍ ഇന്ത്യയെ മുന്നിലെത്തിച്ചു.

സുല്‍ത്താന്‍ അസ്‍ലംഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്.

ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ രൂപീന്ദര്‍പാല്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പത്ത് മിനിറ്റിന് ശേഷം രൂപീന്ദര്‍ വീണ്ടും പെനാല്‍റ്റിയിലൂടെ ഇന്ത്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ 2-0 ത്തിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ക്വാര്‍ട്ടറിലും ആധിപത്യം നിലനിര്‍ത്തി. 48ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ എസ്.സി സുനില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. മനോഹരമായ ഒരു റിവേഴ്‌സ് ഹിറ്റിലൂടെ തല്‍വീന്ദര്‍ സിങ്ങാണ് നാലാം ഗോള്‍ നേടിയത്.

TAGS :

Next Story