റിയോ ബാഡ്‍മിന്റണ്‍: പിവി സിന്ധു ക്വാര്‍ട്ടറില്‍
റിയോ ബാഡ്‍മിന്റണ്‍: പിവി സിന്ധു ക്വാര്‍ട്ടറില്‍
ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് താരം ടൈ സു യിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്.
ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് താരം ടൈ സു യിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്.
42 മിനുറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ എതിരാളിക്ക് പഴുതൊന്നും നല്‍കാതെയാണ് സിന്ധു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയിച്ചത്. 9ാം റാങ്കുകാരിയായ എതിരാളിക്കെതിരെ പത്താം റാങ്കുകാരിയായ സിന്ധുവിനായിരുന്നു രണ്ട് ഗെയിമിലും മേധാവിത്തം. ആദ്യ ഗെയിമില്‍ തായ്പേയ് താരം മികച്ച കളി കെട്ടഴിച്ചെങ്കിലും സിന്ധുവും വിട്ടുകൊടുത്തില്ല. തുടരെ പോയിന്റുകള്‍ കരസ്ഥമാക്കി ആദ്യ ഗെയിം ഇന്ത്യന്‍ താരം സ്വന്തമാക്കി. സ്കോര്‍- 21-13. ആദ്യ സെറ്റിന്റെ ആവര്‍ത്തനമായിരുന്നു രണ്ടാം സെറ്റ്. കരുത്തുറ്റ സ്മാഷുകളും പ്ലേസിങുകളും സിന്ധുവിന്റെ റാക്കറ്റില്‍ നിന്ന് വന്നു. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ 21-15 എന്ന സ്കോറിന് രണ്ടാം ഗെയിമും ജയവും സിന്ധു സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനീസ് താരവും ലോക രണ്ടാം റാങ്കുകാരിയുമായ വാങ് യാനെയാണ് സിന്ധുവിന് നേരിടേണ്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
Adjust Story Font
16