Quantcast

അഞ്ചാം സ്വര്‍ണം നേടി ഫെല്‍പ്‌സ് വിടവാങ്ങി

MediaOne Logo

Subin

  • Published:

    18 Oct 2017 1:23 PM GMT

അഞ്ചാം സ്വര്‍ണം നേടി ഫെല്‍പ്‌സ് വിടവാങ്ങി
X

അഞ്ചാം സ്വര്‍ണം നേടി ഫെല്‍പ്‌സ് വിടവാങ്ങി

4*400 മീറ്റര്‍ മെഡ്‌ലേ റിലേയിലാണ് ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീം സ്വര്‍ണ്ണം നേടിയത്. ഇതോടെ ഫെല്‍പ്‌സിന്റെ റിയോ ഒളിംപിക്സിലെ ഫെല്‍പ്സിന്‍റെ മത്സര ഇനങ്ങളെല്ലാം പൂര്‍ത്തിയായി...

റിയോയില്‍ പങ്കെടുത്ത അവസാന ഇനത്തിലും സ്വര്‍ണം നേടി ഇതാഹാസ താരം മൈക്കല്‍ ഫെല്‍പ്സ് ഒളിംപിക്സിനോട് വിട പറഞ്ഞു. പുരുഷന്‍മാരുടെ 4* 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഫെല്‍പ്സ് ഉള്‍പ്പെട്ടെ അമേരിക്കന്‍ ടീം ഒളിംപിക് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്.

കരിയറിലെ അവസാന ഒളിംപിക്സും മൈക്കല്‍ ഫെല്‍പ്സെന്ന ഇതിഹാസ താരം അവിസ്മരണീയമാക്കി. പങ്കെടുത്ത ആറിനങ്ങളില്‍ അഞ്ചിലും സ്വര്‍ണം നേടിയാണ് ഫെല്‍പ്സ് നീന്തല്‍ കുളത്തിനോട് വിട പറയുന്നത്. 4 * 100 മീറ്റര്‍ മെഡ്ലെ റിലേ മൂന്ന് മിനിറ്റ് 27.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ സംഘം ഒളിംപിക് റെക്കോഡോടെ സ്വര്‍ണം നേടിയത്.

റയാന്‍ മര്‍ഫി, കോഡി മില്ലര്‍, അഡ്രിയാന്‍ നാഥന്‍ എന്നിവരാണ് ഫെല്‍പ്സിനൊപ്പം റിലേയില്‍ മത്സരിച്ചത്. റയാന്‍ മര്‍ഫിയുടെ മികച്ച പ്രകടനം അമേരിക്കക്ക് ഗുണം ചെയ്തു.

അമേരിക്കയ്ക്കായി അഞ്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ നീന്തല്‍ താരമാണ് ഫെല്‍പ്‌സ്. 16 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ 39 റെക്കോഡുകള്‍ അദ്ദേഹം തിരുത്തി കുറിച്ചു. . അഞ്ച് ഒളിമ്പിക്‌സുകളില്‍ നിന്നായി 23 സ്വര്‍ണവും 3 വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ 28 മെഡലുകളാണ് ഫെല്‍പ്‌സ് വാരികൂട്ടിയത്.

വിരമിച്ച ശേഷം നീന്തല്‍ക്കുളത്തിലേക്ക് തിരിച്ചെത്തിയ ചരിത്രമുള്ള താരമാണ് ഫെല്‍പ്സ്. ഇത്തവണ അതുണ്ടാകില്ലെന്ന് ഫെല്‍പ്സ് ഉറപ്പു പറയുമ്പോഴും നീന്തല്‍ കുളത്തിലെ ഈ സുവര്‍ണ മത്സ്യത്തിന്‍റെ പ്രകടനങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കും.

TAGS :

Next Story