Quantcast

മേളയിലെ താരമാകാന്‍ താങ്ജം

MediaOne Logo

Subin

  • Published:

    22 Oct 2017 2:40 PM GMT

സബ് ജൂനിയര്‍ വിഭാത്തില്‍ നാല് സ്വര്‍ണ്ണമാണ് ഈ മണിപ്പൂര്‍ സ്വദേശി സ്വന്ത്രമാക്കിയത്.

മേളയിലെ മികച്ച താരമായി മാറുകയാണ് എറണാകുളത്തിന്റെ താങ്ജം അലേട്ടസണ്‍ സിങ്. സബ് ജൂനിയര്‍ വിഭാത്തില്‍ നാല് സ്വര്‍ണ്ണമാണ് ഈ മണിപ്പൂര്‍ സ്വദേശി സ്വന്ത്രമാക്കിയത്.

കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ഈ മണിപ്പൂരുകാരന്‍ രണ്ടാം തവണയാണ് സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം വരവില്‍ തന്റെ മികവെന്താണെന്ന് കാട്ടിക്കൊടുക്കാന്‍ താങ്ജമിന് സാധിച്ചു. ഒന്നും രണ്ടുമല്ല നാല് സ്വര്‍ണ്ണമാണ് താങ്ജം വാരിക്കൂട്ടിയത്.

ആദ്യ സ്വര്‍ണ്ണം 100 മീറ്ററിലായിരുന്നുവെങ്കില്‍ രണ്ടാം സ്വര്‍ണ്ണം ലോഗ് ജംപില്‍. പിന്നെ ആവേശം നിറച്ച് ഹര്‍ഡില്‍സിലൂടെ മൂന്നാം സ്വര്‍ണ്ണം. പിന്നാലെ നൂറ് മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയതോടെ മീറ്റിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന കായിക താരമായി താങ്ജും.

രണ്ട് വര്‍ഷം മുന്‍പാണ് താങ്ജം സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ എത്തുന്നത്. കായിക അധ്യാപകന്‍ രാജുപോളിന്റെ പരിശീനമാണ് താങ്ജമിനെ ഈ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

Next Story