പ്ലീറ്റീനിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റോണോക്കാവുമോ?
പ്ലീറ്റീനിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റോണോക്കാവുമോ?
ഒന്‍പത് ഗോളാണ് പ്ലാറ്റീനിയുടെ നേട്ടമെങ്കില്‍ റൊണാള്‍ഡോ ഇപ്പോള്‍ എട്ടിലെത്തി നില്‍ക്കുന്നു. ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം നാല് ടൂര്‍ണമെന്‍റില്‍ നിന്നാണെങ്കില്‍ പ്ലാറ്റീനി അത്രയും അടിച്ചുകൂട്ടിയത് ഒറ്റ ടൂര്‍ണമെന്‍റില്‍ നിന്നാണെന്നതാണ് സവിശേഷത.
യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റീനിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇനി ഒറ്റ ഗോള്‍ മതി.
ഒന്‍പത് ഗോളാണ് പ്ലാറ്റീനിയുടെ നേട്ടമെങ്കില്‍ റൊണാള്‍ഡോ ഇപ്പോള്‍ എട്ടിലെത്തി നില്‍ക്കുന്നു. ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം നാല് ടൂര്‍ണമെന്‍റില്‍ നിന്നാണെങ്കില്‍ പ്ലാറ്റീനി അത്രയും അടിച്ചുകൂട്ടിയത് ഒറ്റ ടൂര്‍ണമെന്‍റില്‍ നിന്നാണെന്നതാണ് സവിശേഷത.1984ല്‍ സ്വന്തം മണ്ണില്‍ നടന്ന യൂറോ കപ്പിലായിരുന്നു ഫ്രഞ്ച് ഇതിഹാസം പ്ലാറ്റീനിയുടെ ഈ കുതിപ്പ്. ഫ്രാന്‍സ് ചാമ്പ്യന്മാരായ ടൂര്‍ണമെന്‍റില്‍ ടീം ആകെ നേടിയ പതിനാല് ഗോളുകളില്‍ ഒന്‍മ്പതെണ്ണം പ്ലാറ്റീനിയുടെ വകയായിരുന്നു. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ ഗോളടിച്ചു തുടങ്ങിയ പ്ലാറ്റീനി അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഹാട്രിക് നേടി. സെമിയില്‍ പോര്‍ച്ചുഗലിനെതിരെ അധികസമയത്ത് പ്ലാറ്റീനി നേടിയ ഗോളില്‍ ഫ്രാന്‍സ് കലാശക്കളിക്ക് യോഗ്യത നേടി. സ്പെയിനായിരുന്നു ഫൈനലില്‍ എതിരാളികള്‍. മനോഹരമായൊരു ഫ്രീകിക്കിലൂടെ പ്ലാറ്റീനി ഫ്രാന്‍സിനെ ആദ്യം മുന്നിലെത്തിച്ചു. ബ്രൂണോ ബെല്ലോനെയുടെ രണ്ടാം ഗോളോടെ ഫ്രാന്‍സ് ചരിത്രത്തിലാദ്യമായി ഒരു മേജര്‍ ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരായി.
ഒറ്റ കളിയില്‍ നിന്നും പ്ലാറ്റീനി അടിച്ചുകൂട്ടിയ ഗോളുകള്‍ക്ക് അടുത്തെത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നാല് ടൂര്‍ണമെന്റുകളില്‍ കളിക്കേണ്ടി വന്നു. പോര്‍ച്ചുഗല്‍ നിലവില്‍ ഈ യൂറോയുടെ പ്രീ ക്വാര്‍ട്ടറില്‍ കടന്നതിനാല്‍ ഒരു പക്ഷെ വരുന്ന ദിവസങ്ങളില്‍ തന്നെ പ്ലാറ്റീനിയുടെ ഈ റെക്കോര്‍ഡ് പഴങ്കഥയായേക്കും. പക്ഷെ ഒറ്റ മത്സരത്തില്‍ നിന്നുള്ള പ്ലാറ്റീനിയുടെ സുവര്‍ണ നേട്ടം യൂറോപ്യന്‍ ഫുട്ബോളില്‍ ഇനിയും പുതിയൊരാള്‍ പിറക്കേണ്ടിയിരിക്കുന്നു.
Adjust Story Font
16