കൊഹ്‍ലിയെ കുറിച്ച് ഡിവില്ലിയേഴ്‍സിനും ചിലതൊക്കെ പറയാനുണ്ട്...
കൊഹ്‍ലിയെ കുറിച്ച് ഡിവില്ലിയേഴ്‍സിനും ചിലതൊക്കെ പറയാനുണ്ട്...
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വിശ്വസ്തനാണ് ഉപനായകന്‍ വിരാട് കൊഹ്‍ലി.
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വിശ്വസ്തനാണ് ഉപനായകന്‍ വിരാട് കൊഹ്‍ലി. അതുപോലെ ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഏറ്റവും പ്രഹരശേഷിയുള്ള താരമാണ് എബി ഡിവില്ലിയേഴ്‍സ്. കൊഹ്‍ലിയെ കുറച്ചു പറയുമ്പോള്‍ ഡിവില്ലിയേഴ്‍സിന് നൂറു നാവാണ്. കഴിഞ്ഞദിവസം റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന് വേണ്ടി ഇരുവരും കത്തിക്കയറിയപ്പോള്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞു. പ്രതിഭകളുടെ ഒരു കൂടാരമാണ് ബംഗ്ലൂര്‍ ടീം. വേണമെങ്കില്‍ ക്രിക്കറ്റിലെ ബാഴ്‍ലോണ എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസംഘം. എതിരാളികളുടെ പേടിസ്വപ്നമായ ക്രിസ് ഗെയ്‍ലും വാട്സനും സ്റ്റാര്‍ക്കും സാമുവല്‍ ബദ്‍രിയും വരുണ്‍ ആരോണുമൊക്കെ അടങ്ങുന്ന സംഘം. ഗെയ്‍ലും വാട്സനുമൊക്കെ ഇതിനോടകം കൊഹ്‍ലിയെന്ന നായകനോടുള്ള ആരാധന വെളിപ്പെടുത്തി കഴിഞ്ഞു. ഇതേ വഴിയില്‍ തന്നെയാണ് ഡിവില്ലിയേഴ്‍സിന്റെയും വരവ്. ദ ഹിന്ദുവില്‍ എഴുതിയ കോളത്തില്‍, ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‍സ്‍മാന്‍മാരില്‍ പ്രധാനിയാണ് കൊഹ്‍ലിയെന്ന് ഡിവില്ലിയേഴ്‍സ് പറയുന്നു. വിക്കറ്റിനു നേരെ പാഞ്ഞടുക്കുന്ന പന്തിനെ കൃത്യതയോടെയും കണിശതയോടെയും അതിര്‍ത്തിയിലേക്ക് പായിക്കുന്നതിന് കൊഹ്‍ലിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നു. വിക്കറ്റുകള്‍ക്കിടയില്‍ റണ്‍ ഓടിയെടുക്കുന്നതിനും കൊഹ്‍ലിയുടെ ടൈമിങ് അപാരം തന്നെ. ഫീല്‍ഡില്‍ കൊഹ്‍ലിയോളം പ്രതിഭയുള്ള മറ്റൊരു താരത്തെ കണ്ടെത്താന്‍ പ്രയാസമാണെന്നും എബി പറയുന്നു.
Adjust Story Font
16