ഉന്നം പിഴച്ച തുടക്കം; ഷൂട്ടിങില്‍ ഇന്ത്യക്ക് നിരാശ
ഉന്നം പിഴച്ച തുടക്കം; ഷൂട്ടിങില്‍ ഇന്ത്യക്ക് നിരാശ
പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അപൂര്‍വി ചന്ദേലയും അയോണിക പോളും യോഗ്യതാ റൌണ്ടില്‍ പുറത്തായി.
റിയോ ഒളിമ്പിക്സില്‍ ആദ്യ ദിനം ഷൂട്ടിങില്‍ ഇന്ത്യക്ക് നിരാശ. പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അപൂര്‍വി ചന്ദേലയും അയോണിക പോളും യോഗ്യതാ റൌണ്ടില്‍ പുറത്തായി. 411.6 പോയിന്റുമായി 34 ാം സ്ഥാനത്തെത്താനെ അപൂര്‍വിക്ക് കഴിഞ്ഞുള്ളു. 407 പോയിന്റുമായി അയോണിക 43 ാം സ്ഥാനത്തായിരുന്നു. മത്സരത്തില്‍ ചൈനയുടെ ലി ഡു ഒളിമ്പിക് റെക്കോര്‍ഡ് സ്വന്തമാക്കി. റോവിംഗില്‍ ഇന്ത്യയുടെ ദത്ത ബാബന്‍ ഭൊക്കാനക്കല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഷൂട്ടിങ് റേഞ്ചില്‍ പ്രതീക്ഷയുമായി ജിത്തു റായി ഇന്നിറങ്ങും. 21 ഇനങ്ങളിലാണ് ആദ്യ ദിനം മത്സരങ്ങളുളളത്. പതിമൂന്ന് ഇനങ്ങളില്‍ മെഡല്‍ നിശ്ചയിക്കപ്പെടും.
സ്പോര്‍ട്സ് ജേര്‍ണലിസ്റ്റാകണമെന്നായിരുന്നു അപൂര്‍വിക്ക്. 2008ല്‍ ബീജിങ്ങിലെ കിളിക്കൂട്ടില്‍ സ്വര്‍ണവുമായി നിന്ന അഭിനവ് ബിന്ദ്രയെ കണ്ടതോടെ ഷൂട്ടറാകാന്‍ കൊതിച്ചു. 2008ലാണ് അപൂര്‍വ്വി ഔദ്യോഗികപരിശീലനം ആരംഭിക്കുന്നത്. 2014ല്‍ നെതര്‍ലാന്‍ഡില്‍ നടന്ന ഇന്റര്‍ഷൂട്ട് മത്സരത്തില്‍ സ്വര്‍ണവും വെങ്കലവും നേടി കരിയറിലെ ആദ്യ അന്തരാഷ്ട്ര മെഡല്‍ സ്വന്തമാക്കി. സ്വീഡിഷ് ഓപ്പണില്‍ രണ്ട് സ്വര്‍ണം നേടിയ അപൂര്‍വി ടൂര്‍ണമെന്റിലെ താരമായി. 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം. കൊറിയയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലെ വെങ്കല നേട്ടമാണ് അപൂര്‍വിക്ക് ഒളിമ്പിക് ബെര്‍ത്ത് സമ്മാനിച്ചത്. 2016ല്‍ നടന്ന സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ് പ്രീയില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ലോക റെക്കോര്‍ഡിലേക്ക് നിറയൊഴിച്ച് അപൂര്‍വ്വി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
Adjust Story Font
16