Quantcast

ബിസിസിഐക്ക് തിരിച്ചടിയായത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചത്

MediaOne Logo

admin

  • Published:

    12 Nov 2017 9:22 PM GMT

ബിസിസിഐക്ക്  തിരിച്ചടിയായത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചത്
X

ബിസിസിഐക്ക് തിരിച്ചടിയായത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചത്

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എംപിയാണെന്നിരിക്കെ അനുരാഗ് ഠാക്കൂരിനെതിരായ വിധി ബിജെപിക്കും ക്ഷീണം ചെയ്യും

സുപ്രീം കോടതി മുന്നറിയിപ്പുകളെ പലതവണ അവഗണിച്ചതും തെറ്റായ സത്യവാങ്മൂലം നല്‍കിയതുമാണ് അനുരാഗ് ഠാക്കൂറിനും ബിസിസിഐക്കും കേസില്‍ തിരിച്ചടിയായത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എംപിയാണെന്നിരിക്കെ അനുരാഗ് ഠാക്കൂരിനെതിരായ വിധി ബിജെപിക്കും ക്ഷീണം ചെയ്യും. ബിസിസി ഐ ഭാരവാഹികള്‍കാനുള്ള നിയന്ത്രണങ്ങള്‍ കടുക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരു പോലെ ബാധിക്കും.

ബി സി സി എക്ക് പകരം ക്രിക്കറ്റിന്‍റെ തലപ്പത്ത് ജനുവരി പത്തൊന്പതിന് പുതിയ ഇടക്കാല സമിതിയെ സുപ്രീം കോടതി നിയോഗിക്കും. പൂര്‍ണമായും ലോധാ കമ്മറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും ഈ സമിതിയിലെ നിയമനങ്ങള്‍ , എഴുപത് വയസ്സിനുമേല്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിവധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍, തുടര്‍ച്ചയായി ഒന്പത് വര്‍ഷം ഭാരവാഹികള്‍ ആയവര്‍ തുടങ്ങിയവര്‍ക്ക് ഇനി ബിസിസി ഐ യുടെ തലപ്പത്ത് വരാനാകില്ല. ബിജെ പിക്ക് പുറമെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ വ്യവസ്ഥകള്‍ ക്ഷീണം ചെയ്യും. ബി ജെ പി നേതാവും എംപിയും കൂടിയായ അനുരാഗ് താക്കൂര്‍ കേസില്‍ വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന് തെളിഞ്ഞത് പാര്‍ട്ടിയുടെ പ്രതിച്ഛായെയും ബാധിക്കും. ഐപി എല്‍ അഴിമതികളുടെ പശ്ചാലത്തില്‍ 2015ലാണ് ക്രിക്കറ്റിനെ ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയിലുള്ള സമിതിയെ നിര്‍ദ്ദേശങ്ങള്‍ സമര്ഡപ്പിക്കാനായി സുപ്രീം കോടതി നിയോഗിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് ഭരണ തലത്തില്‍ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. പിന്നീടാണ് ലോധാ കമ്മിറ്റി ശിപാര്‍ശകള്‍ക്കെതിരെ ബിസിസി ഐ നിയമ പോരാട്ടം കടുപ്പിച്ചു. ഇന്നത്തെ വിധിയോടെ ബിസിസിഐ യുടെ ആ ശ്രമങ്ങളാണ് പരാജയപ്പെട്ടിരിക്കുന്നത്.

TAGS :

Next Story