യൂറോയില്‍ മാറിയ നിയമവും റെക്കോര്‍ഡുമായി സ്‍പെയിന്‍
യൂറോയില്‍ മാറിയ നിയമവും റെക്കോര്‍ഡുമായി സ്‍പെയിന്‍
ഫുട്ബോള്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ക്കുള്ള വേദി കൂടിയായി ഇന്നലത്തെ സ്പെയിന്‍ -ചെക് റിപ്പബ്ലിക് മത്സരം.
ഫുട്ബോള്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ക്കുള്ള വേദി കൂടിയായി ഇന്നലത്തെ സ്പെയിന്‍ -ചെക് റിപ്പബ്ലിക് മത്സരം. കിക്കോഫിന് രണ്ട് പേര്‍ വേണമെന്ന നിയമമാണ് മാറിയത്. ചെക് റിപ്പബ്ലികിനെതിരായ മത്സരത്തോടെ യൂറോ കപ്പില്‍ തുടര്‍ച്ചയായി 600 മിനിറ്റ് ഗോള്‍ വഴങ്ങാത്ത ടീം എന്ന റെക്കോര്‍ഡും സ്പെയിന്‍ സ്വന്തമാക്കി.
ആല്‍വരോ മൊറാട്ട മൈതാന മധ്യത്ത് നിന്ന് ഇന്നലെ പന്ത് തട്ടിയപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നു. ഒറ്റക്കായിരുന്നു മൊറാട്ടയുടെ കിക്കോഫ്. സാധാരണ രണ്ട് പേര്‍ പന്തിനോട് ചേര്‍ന്നാണ് ആദ്യമായി പന്ത് തട്ടുന്നത്. കിക്കോഫിന് രണ്ട് പേര്‍ നിര്‍ബന്ധമില്ലെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് പുതിയ രീതിയില്‍ ടീമുകള്‍ കിക്കോഫ് തുടങ്ങിയത്. കിക്കോഫിന് പന്ത് മുന്നിലേക്ക് മാത്രം തട്ടണമെന്ന നിയമവും മാറ്റി. യൂറോ കപ്പില്‍ തുടര്‍ച്ചയായി ഏറ്റവുമധികം സമയം ഗോള്‍ വഴങ്ങാതെ നിന്ന ടീം എന്ന റെക്കോര്‍ഡും മത്സരത്തിലൂടെ സ്പെയിന് സ്വന്തമായി. 2012ലെ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയാണ് അവസാനമായി സ്പെയിനെതിരെ ഗോള്‍ നേടിയിട്ടുള്ളത്. അതിന് ശേഷം ആറ് മത്സരങ്ങളില്‍ വല കുലുങ്ങാതെ കാത്തു സ്പാനിഷ് പട. ഇത് കൂടാതെ യൂറോ കപ്പില്‍ തുടര്‍ച്ചയായി തോല്‍വിയറിയാത്ത പതിമൂന്ന് മത്സരങ്ങളും സ്പെയിന്‍ പൂര്‍ത്തിയായി. 2008ലെ യൂറോയിലാണ് അവസാനമായി സ്പെയിന്‍ തോറ്റത്. 2008ലും 2012ലും ഒരു മത്സരത്തില്‍ പോലും തോല്‍വിയറിഞ്ഞിട്ടില്ല. രണ്ട് തവണയും കിരീടം സ്പെയിന് തന്നെയായിരുന്നു. തുടര്‍ച്ചയായി മൂന്നാം യൂറോ കിരീടം ലക്ഷ്യമിട്ടാണ് സ്പെയിന്‍ ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.
Adjust Story Font
16