Quantcast

ബാഡ്മിന്റണില്‍ തിരിച്ചടി; അശ്വിനി - ജ്വാല സഖ്യം പുറത്ത്

MediaOne Logo

Alwyn

  • Published:

    15 Nov 2017 7:28 PM GMT

ബാഡ്മിന്റണില്‍ തിരിച്ചടി; അശ്വിനി - ജ്വാല സഖ്യം പുറത്ത്
X

ബാഡ്മിന്റണില്‍ തിരിച്ചടി; അശ്വിനി - ജ്വാല സഖ്യം പുറത്ത്

വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം പുറത്ത്. രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്റിന്റെ സെലീന- മസ്ക്കെന്‍സ് സഖ്യത്തോടാണ് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോല്‍വി.

അശ്വിനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യത്തിന് അടുത്ത റൌണ്ടിലേക്ക് പ്രവേശിക്കണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. ആദ്യ ഗെയിമില്‍ നെതര്‍ലന്റിന്റെ സലീന- മസ്ക്കന്‍സ് സഖ്യത്തിന്റെ ജയം 21-16 ന്. രണ്ടാം ഗെയിമില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും മല്‍സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം ഗെയിം ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയത് 21- 16 ന്. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. തുടക്കത്തില്‍ ഇന്ത്യന്‍ സഖ്യം ഗെയിം സ്വന്തമാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ 17 പോയിന്റുകള്‍ മാത്രമാണ് ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യത്തിന് നേടാനായത്. ഇതോടെ ഇന്ത്യന്‍ വനിതാ സഖ്യം ഒളിമ്പിക്സില്‍ നിന്നും പുറത്തായി. നാളെ തായ് ലാന്‍ഡ് സഖ്യത്തോടാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യത്തിന്റെ അവസാന മല്‍സരം.

TAGS :

Next Story