Quantcast

ബാഴ്‍സലോണക്ക് വീണ്ടും തോല്‍വി

MediaOne Logo

admin

  • Published:

    15 Nov 2017 7:39 AM GMT

ബാഴ്‍സലോണക്ക് വീണ്ടും തോല്‍വി
X

ബാഴ്‍സലോണക്ക് വീണ്ടും തോല്‍വി

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ സോസിഡാഡ് ഗോള്‍ നേടിയെങ്കിലും മെസ്സിയും സുവാരസും നെയ്‍മറുമടങ്ങിയ ബാഴ്‍സക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല.

സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. റയല്‍ സോസിഡാഡാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‍സലോണയെ തോല്‍പ്പിച്ചത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ സോസിഡാഡ് ഗോള്‍ നേടിയെങ്കിലും മെസ്സിയും സുവാരസും നെയ്‍മറുമടങ്ങിയ ബാഴ്‍സക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല. ലയണല്‍ മെസി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‍സയെ തോല്‍പ്പിച്ചിരുന്നു.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ബാഴ്‍സലോണ(76)യുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന അത്‍ലറ്റികോ മാഡ്രിഡ്(73), റയല്‍ മാഡ്രിഡ്(72) എന്നിവരുടെ കിരീട പ്രതീക്ഷകള്‍ സജീവമാകുകയാണ്.
മറ്റൊരു മത്സരത്തില്‍ ഐബറിനെ നാലു ഗോളിന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ഹാമിഷ് റോഡ്രിഗ്‌സ് (5), ലുകാസ് വാസ്‌ക്വസ് (18), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (19), ജെസെ (39) എന്നിവരാണ് വല കുലുക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണിനെയാണ് സിറ്റി കീഴടക്കിയത്. സെര്‍ജിയോ അഗ്യൂറോ (19 പെനാല്‍റ്റി), സമീര്‍ നസ്രി (66) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. മറ്റൊരു മത്സരങ്ങളില്‍ ചെല്‍സി 1-0ന് സ്വാന്‍സീ സിറ്റിയോട് പരാജയപ്പെട്ടു. സതാംപ്ടണ്‍ 3-1ന് ന്യൂകാസിലിനെയും ക്രിസ്റ്റര്‍ പാലസ് 1-0നു നോര്‍വിച്ച് സിറ്റിയെയും കീഴടക്കി.
ലീഗില്‍ 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 69 പോയിന്റുമായി ലീസെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോട്ടനം (62 പോയിന്റ്), ആഴ്‌സണല്‍ (59 പോയിന്റ്), മാഞ്ചസ്റ്റര്‍ സിറ്റി (57 പോയിന്റ്) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍.

TAGS :

Next Story