Quantcast

നിര്‍ഭാഗ്യം കൂട്ടിയിടിച്ചെങ്കിലും ജിന്‍സന്റെ നാട്ടുകാര്‍ ഹാപ്പിയാണ്...

MediaOne Logo

Alwyn K Jose

  • Published:

    16 Nov 2017 4:00 AM GMT

മൂന്നു പതിറ്റാണ്ടിനു ശേഷം ഒളിമ്പിക്സില്‍ എണ്ണൂറു മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ജിന്‍സണിന് സാധിച്ചത് അഭിമാനകരമാണെന്ന് നാട്ടുകാര്‍ പറയുന്നു.

എണ്ണൂറു മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജിന്‍സണ്‍ ജോണ്‍സണ്‍ പുറത്തായെങ്കിലും കോഴിക്കോട് ചക്കിട്ടപാറ എന്ന മലയോര ഗ്രാമം ആഹ്ളാദത്തിലാണ്. മൂന്നു പതിറ്റാണ്ടിനു ശേഷം ഒളിമ്പിക്സില്‍ എണ്ണൂറു മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ജിന്‍സണിന് സാധിച്ചത് അഭിമാനകരമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടിലെ ആദ്യ ഒളിമ്പ്യന്‍ തിരികെയെത്തുമ്പോള്‍ വന്‍ സ്വീകരണമൊരുക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

റിയോ ഒളിമ്പിക്സിലെ എണ്ണൂറുമീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ രാജ്യത്തിനു വേണ്ടിയിറങ്ങുമ്പോള്‍ ഒരു മനസോടെ പ്രാര്‍ത്ഥനയിലായിരുന്നു ചക്കിട്ടപാറ എന്ന മലയോരഗ്രാമം. ജിന്‍സന്റെ വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും വൈകിട്ടോടെ ഒഴുകിയെത്തി. അച്ഛന്‌‍ ജോണ്‍സണും അമ്മ ശൈലജയും മകന്‍റെ പ്രകടനത്തിനു മിനിറ്റുകളെണ്ണി കാത്തിരുന്നു. ഒടുവില്‍ ജിന്‍സണ്‍ ട്രാക്കില്‍ ഇറങ്ങിയതോടെ പിരിമുറുക്കത്തിന്‍റെ നിമിഷങ്ങള്‍. അ‍ഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ഈ കുടുംബത്തിനിത് അഭിമാന മുഹൂര്‍ത്തം. ജിന്‍സന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും നിരാശയില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. നാടിന്‍റെ അഭിമാനമായി ജിന്‍സണ്‍ മടങ്ങിയെത്തുമ്പോള്‍ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

TAGS :

Next Story