Quantcast

വാട്സന്‍ വിരമിക്കുന്നു

MediaOne Logo

admin

  • Published:

    20 Nov 2017 9:59 AM GMT

വാട്സന്‍ വിരമിക്കുന്നു
X

വാട്സന്‍ വിരമിക്കുന്നു

ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്‍ന്‍ വാട്സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്‍ന്‍ വാട്സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വാട്‌സന്‍ അറിയിച്ചു. 34 കാരനായ വാട്‌സന്‍ കഴിഞ്ഞ വര്‍ഷം ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഏകദിനങ്ങളില്‍ നിന്നും വാട്‌സന്‍ വിട്ടുനില്‍ക്കുകയായിരുന്നു.

2002 ല്‍ ഇരുപതാം വയസില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതുവരെ 59 ടെസ്റ്റ് മത്സരങ്ങളില്‍ വാട്‌സന്‍ ഓസീസ് തൊപ്പിയണിഞ്ഞു. നാലു സെഞ്ച്വറികളടക്കം 3731 റണ്‍സും 75 വിക്കറ്റുകളുമാണ് ടെസ്റ്റില്‍ വാട്‌സന്റെ സമ്പാദ്യം. 190 ഏകദിനങ്ങളില്‍നിന്നായി ഒമ്പതു സെഞ്ചുറികളടക്കം 5757 റണ്‍സ് അടച്ചെടത്തു. 168 വിക്കറ്റുകളും അദ്ദേഹം ഏകദിനത്തില്‍ വീഴ്ത്തി. ട്വന്റി-20യിലായിരുന്നു വാട്‌സന്‍ ഏറ്റവും അപകടകാരി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളയാളായിരുന്നു. രണ്ടു വര്‍ഷം ട്വന്റി-20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനുമായിരുന്നു. ട്വന്റി-20യില്‍ 56 മത്സരങ്ങളില്‍നിന്നായി ഒരു സെഞ്ച്വറിയും 10 അര്‍ധസെഞ്ച്വറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കുട്ടിക്രിക്കറ്റില്‍ 1400 റണ്‍സാണ് വാട്‌സന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 124*. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു. വിശ്വസിക്കാവുന്ന ഓപണറായിരുന്നു വാട്സന്‍. ഏകദിനത്തില്‍ ആദം ഗില്‍ക്രിസ്റ്റിനും റിക്കി പോണ്ടിങ്ങിനും ശേഷം ആസ്‌ട്രേലിയക്കുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ കളിക്കാരനും വാട്‌സനാണ്. 131 സിക്‌സറുകളാണ് നേടിയത്. ആദം ഗില്‍ക്രിസ്റ്റ് 149ഉം റിക്കി പോണ്ടിങ് 162ഉം സിക്‌സറുകള്‍ നേടി. നല്ല പേസ്ബൗളറായിരുന്ന വാട്‌സന്‍ ആസ്‌ട്രേലിയയുടെ മികച്ച ബൗളിങ് മുതല്‍ക്കൂട്ടായിരുന്നു.

TAGS :

Next Story