വിംബിള്‍ഡണ്‍: മാരിന് സിലിക് ഫൈനലില്‍
വിംബിള്‍ഡണ്‍: മാരിന് സിലിക് ഫൈനലില്‍
ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായിരുന്ന ആന്‍ഡി മറയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കയുടെ സാം ക്വറിയെ വീഴ്ത്തിയാണ് സിലിക് കലാശപ്പോരിന് യോഗ്യത നേടിയത്.
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ക്രൊയേഷ്യയുടെ മാരിന് സിലിക് ഫൈനലില്‍. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായിരുന്ന ആന്‍ഡി മറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കയുടെ സാം ക്വറിയെ വീഴ്ത്തിയാണ് സിലിക് കലാശപ്പോരിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു സിലിക്കിന്റെ വിജയം. ആദ്യ സെറ്റ് ടെബ്രേക്കറിലൂടെ ക്വറി നേടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി മൂന്നു സെറ്റുകള്‍ സ്വന്തമാക്കിയാണ് സിലിക് ഫൈനലിലെത്തിയത്. സ്കോര്‍: 6-7 (6), 6-4, 7-6 (3), 7-5.
Next Story
Adjust Story Font
16