ബലാത്സംഗത്തിന് അറസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ അസ്വസ്ഥരായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാന്പ്
ബലാത്സംഗത്തിന് അറസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ അസ്വസ്ഥരായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാന്പ്
ഞങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു സംഭവം നടന്നതു പോലും അറിവില്ലായിരുന്നു. അതിനാല്‍ തന്നെ നാട്ടില്‍ നിന്നും ഫോണ്‍ കോളുകളുടെ പ്രവാഹം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി.....
സിംബാബ്‍വേ പര്യടനത്തിലുള്ള യുവ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്നലെ പരീക്ഷണത്തിന്‍റെ ദിനമയിരുന്നു. കളത്തിനു പുറത്തു നിന്നുള്ള ഈ അഗ്നിപരീക്ഷയാകട്ടെ പല ടീമംഗങ്ങളെയും തെല്ലൊന്നുമല്ല അലട്ടിയത്. ബലാത്സംഗവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ടീമിനെ സംബന്ധിച്ചിടത്തോളം പൊല്ലാപ്പായി മാറിയത്. അറസ്റ്റിലായത് ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണെന്ന സംശയം പ്രകടിപ്പിച്ച് സിംബാബ്ഡവേയിലെ ഒരു വെബ് സൈറ്റില്‍ വന്ന വാര്‍ത്ത ഇന്ത്യയിലെ പല മാധ്യമങ്ങളിലും വന്നതോടെ കളിക്കാരെ തേടി ഫോണ്‍ വിളികള്‍ എത്തി തുടങ്ങി. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയേണ്ടത് സംഭവത്തെക്കുറിച്ചുള്ള സത്യാവസ്ഥയും സുരക്ഷിതരാണോയെന്നുമായിരുന്നു.
ദൈവത്തിന് നന്ദി, ആ പ്രശ്നം പരിഹരിക്കപ്പെട്ടല്ലോ. ഞങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു സംഭവം നടന്നതു പോലും അറിവില്ലായിരുന്നു. അതിനാല്‍ തന്നെ നാട്ടില്‍ നിന്നും ഫോണ്‍ കോളുകളുടെ പ്രവാഹം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി - പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രതികരിച്ചു.
സത്യം മനസിലാക്കാതെ ഇത്തരം വാര്‍ത്തകളുമായി മാധ്യമങ്ങള്‍ പുറത്തുവരുന്നത് സങ്കടകരമാണെന്നും ചുരുങ്ങിയ പക്ഷം ഇത് തങ്ങളെ ഏതുരീതിയിലാണ് ബാധിക്കുക എന്ന് ആലോചിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നുമായിരുന്നു മറ്റൊരു താരത്തിന്‍റെ പ്രതികരണം.
കൃഷ്ണ സത്യനാരായണ, രാജ്കുമാര്‍ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് സീനിയര്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ചാരിറ്റി ചരംബ പറഞ്ഞു. ഉച്ചക്ക് സിനിമ കാണാന്‍ പോയി ഇന്ത്യന്‍ ടീം ഹോട്ടലില്‍ തിരികെ എത്തുമ്പോഴേക്കും അറസ്റ്റിലായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നത് ടീമിന് സമ്മാനിച്ച ആശ്വാസം ചെറുതായിരുന്നില്ല.
Adjust Story Font
16