ആദ്യദിനം തീരുമാനമാകുക 13 ഒളിംപിക് മെഡലുകള്‍
ആദ്യദിനം തീരുമാനമാകുക 13 ഒളിംപിക് മെഡലുകള്‍
ഷൂട്ടിംഗ്, അമ്പെയ്ത്ത്, സൈക്ലിംഗ്, നീന്തല്‍ എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാന മത്സര ഇനങ്ങള്‍. ഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
ഒളിമ്പിക്സിന്‍റെ ആദ്യദിനം പതിമൂന്ന് ഇനങ്ങളില്‍ മെഡല്‍ നിശ്ചയിക്കപ്പെടും. ഷൂട്ടിംഗ്, അമ്പെയ്ത്ത്, സൈക്ലിംഗ്, നീന്തല്‍ എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാന മത്സര ഇനങ്ങള്‍. ഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
റിയോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണ നേട്ടത്തിനുടമ ആരായിരിക്കും കായിക പ്രേമികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുക ഷൂട്ടിംഗ് റേഞ്ചില്‍ നിന്നായിരിക്കും.
ഇന്ത്യന്‍ പ്രതീക്ഷകളുമായി അപൂര്‍വി ചന്ദേലയും അയോണിക പോളും ഈയിനത്തില്‍ മത്സരിക്കുന്നുണ്ട്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫില്‍ മത്സരം ആരംഭിക്കുക ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്കാണ് അതിന് മുമ്പ് ആറ് മണിക്ക് പുരുഷ വിഭാഗം സൈക്ലിംഗ് മത്സരം നടക്കുന്നുണ്ട്
ഷൂട്ടിംഗില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍, പുരുഷന്മാരുടെ അമ്പെയ്ത്ത്, വനിതാ വിഭാഗം ജൂഡോ 48 കിലോഗ്രാം വിഭാഗം, പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം, ഫെന്‍സിംഗില്‍ വനിതാവിഭാഗം വ്യക്തിഗത ഇനം, വനിതാവിഭാഗം ഭോരോദ്വഹനം 48 കിലോഗ്രാം, നീന്തല്‍ 400 മീറ്റര്‍ പുരുഷ വിഭാഗം, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ പുരുഷവിഭാഗം, 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയാണ് ഇന്ന് മെഡല്‍ നിശ്ചയിക്കപ്പെടുന്ന മറ്റു ഇനങ്ങള്‍.
ഇതില്‍ ആദ്യത്തെ മൂന്ന് മത്സരങ്ങളൊഴികെ മറ്റെല്ലാം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെയാണ് നടക്കുക. സൈക്ലിംഗില്‍ ബ്രിട്ടന്‍റെ ക്രിസ് ഫ്രൂം, നീന്തലില്‍ ബ്രിട്ടന്‍റെ ജെയിംസ് ഗേയും ചൈനയുടെ സണ്‍ യാങ്ങ് എന്നിവരാണ് ഇന്ന് ഇറങ്ങുന്ന പ്രധാന താരങ്ങള്‍.
Adjust Story Font
16