Quantcast

കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് മുന്നില്‍

MediaOne Logo

Subin

  • Published:

    29 Nov 2017 9:54 AM GMT

രണ്ടാം ദിനമായ ഇന്ന് ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡാണ് ശ്രദ്ധേയമായത്.

കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മുന്നില്‍. രണ്ടാം ദിനമായ ഇന്ന് ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡാണ് ശ്രദ്ധേയമായത്. നാല്‍പത്തി രണ്ട് വര്‍ഷത്തെ സര്‍വകലാശാല റെക്കോര്‍ഡാണ് തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിക്കു ജോസഫ് തിരുത്തിയത്.

ജാവലിന്‍ ത്രോയില്‍ 197576ല്‍ ഫാറൂക്ക് കോളജിലെ പി ജെ മാനുവല്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നതാണ് രണ്ടാം ദിവസം ശ്രദ്ധേയമായത്. പി ജെ മാനുവലിന്റെ പേരിലുള്ള 61.40 മീറ്റര്‍ റെക്കോര്‍ഡ് 62.52 മീറ്ററാക്കി ജിക്കു ജോസഫ് റെക്കോര്‍ഡ് തന്റെ പേരിലാക്കി. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജിലെ സി രജന സ്വര്‍ണം നേടി.

രാവിലെ നടന്ന പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ വിമല കോളജിലെ ജില്‍ന എം വി സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ അശ്വിന്‍ കെ പി ഒന്നാം സ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ 10000 മീറ്ററില്‍ പാലക്കാട് മേഴ്‌സ് കോളജിലെ എം ഡി താര സ്വര്‍ണം നേടി.

ആണ്‍ കുട്ടികളുടെ പതിനായിരം മീറ്ററില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിജയ്ക്കാണ് സ്വര്‍ണം. പോള്‍വാള്‍ട്ടില്‍ തൃശൂര്‍ വിമല കോളജിലെ സി അനശ്വര സ്വര്‍ണം നേടി. രണ്ടാം ദിവസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ആധിപത്യം തുടരുകയാണ്.

TAGS :

Next Story