കൈമാറ്റ വിപണിയില്‍ റെക്കോര്‍ഡ് പ്രതിഫലവുമായി പോഗ്‍ബ മാഞ്ചസ്റ്ററില്‍
കൈമാറ്റ വിപണിയില്‍ റെക്കോര്‍ഡ് പ്രതിഫലവുമായി പോഗ്‍ബ മാഞ്ചസ്റ്ററില്‍
ലോകത്തെ ഏറ്റവും വലിയ കൈമാറ്റത്തുകയിലാണ് പോഗ്ബ മാഞ്ചസ്റ്ററിന്റെ ചുവപ്പ് കുപ്പായത്തില്‍ എത്തിയത്. 115 ദശലക്ഷം ഡോളറാണ് താരത്തിനായി മാഞ്ചസ്റ്റര്‍ ഒഴുക്കിയത്.
റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍സര്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈഡറ്റ് ഫുട്ബാള്‍ ക്ലബ്ബിന്റെ ഭാഗമായി. 115.98 മില്യന്‍ ഡോളറിനാണ് അഞ്ചു വര്‍ഷത്തെ കരാര്‍ 23കാരനായ താരം ഒപ്പുവെച്ചത്. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫല തുകയാണിത്. 2013ല്‍ വെയില്‍സ് ഫുട്ബാള്‍ താരം ഗാരത്ത് ബാലെയുമായി റിയല്‍ മാഡ്രിഡ് ഒപ്പുവെച്ച 110.84 മില്യന്‍ ഡോളറായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് പ്രതിഫലം. പോഗ്ബമാഞ്ചസ്റ്റര്‍ കരാറിലൂടെ ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ലോകത്തെ ഏറ്റവും വലിയ കൈമാറ്റത്തുകയിലാണ് പോഗ്ബ മാഞ്ചസ്റ്ററിന്റെ ചുവപ്പ് കുപ്പായത്തില്‍ എത്തിയത്. 115 ദശലക്ഷം ഡോളറാണ് താരത്തിനായി മാഞ്ചസ്റ്റര്‍ ഒഴുക്കിയത്. നേരത്തേ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ ഹാം ഹോട്‌സ്പറില്‍ നിന്നും വെയ്ല്‍സ് താരം ഗാരത് ബെയ്‌ലിനായി സ്പാനിഷ് വമ്പന്മാരായ റയല്‍ മുടക്കിയ 110.84 ദശലക്ഷം ഡോളറിന്റെ റെക്കോഡാണ് ഫ്രഞ്ച് താരം തിരുത്തിയെഴുതിയത്.
മാഞ്ചസ്റ്റര്‍ യുനൈഡറ്റിനെ ഭാഗമായെന്നും ക്ലബ്ബിന്റെ കുറിച്ച് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും പോഗ്ബ വാര്‍ത്താകുറിപ്പിലൂടെ ആരാധകരെ അറിയിച്ചു. പ്രതിരോധക്കാരന്‍ എറിക് ബെയ്‌ലിക്കും സ്ലാട്ടന്‍ ഇബ്രാഹിമോവിക്കിനും മദ്ധ്യനിരക്കാരന്‍ ഹെന്റിക് മികാതാരിയാനും പിന്നാലെയാണ് പോഗ്ബയേയും കൊണ്ടുവന്നിരിക്കുന്നത്. ലൂയിസ് വാന്‍ഗാലിന് കീഴില്‍ കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച ടീമിനെ അടിമുടി പരിഷ്‌ക്കരിച്ചാണ് മൊറീഞ്ഞോ കളത്തിലിറക്കുന്നത്.
റയലിനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ പോഗ്ബയെ സ്വന്തമാക്കിയിരിക്കുന്നത്. ലേ ഹാവ്‌റേയിലൂടെ ഉയര്‍ന്നുവന്ന പോഗ്ബയെ 2012 ലാണ് യുവന്റസ് കരാര്‍ ഒപ്പിടുവിച്ചത്. അവിടെ 178 മത്സരങ്ങളില്‍ 38 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. നാല് സീരി എ കിരീടങ്ങളും രണ്ടു കോപ്പാ ഇറ്റാലിയ ട്രോഫികളിലും യുവന്റസിനൊപ്പം പങ്കാളിയായ പോഗ്ബ 2015 ഫൈനലില്‍ ബാഴ്‌സിലോണയോട് തോറ്റ ചാമ്പ്യന്‍സ് ലീഗിലും പോര്‍ച്ചുഗലിനോട് തോറ്റ 2016 യൂറോ ഫ്രഞ്ച് ടീമിലും അംഗമായിരുന്നു.
കൈമാറ്റ വിപണിയിലെ മികച്ച താരങ്ങള്‍
1. Paul Pogba - Juventus to Manchester United - £89m - 2016
2. Gareth Bale - Tottenham to Real Madrid - £85.3m - 2013
3. Cristiano Ronaldo - Man United to Real Madrid - £80m - 2009
4. Gonzalo Higuain - Napoli to Juventus - £75.3m - 2016
5. Luis Suarez - Liverpool to Barcelona - £75m - 2014
6. Neymar - Santos to Barcelona - £72m* - 2013
7. James Rodriguez - Monaco to Real Madrid - £63m - 2014
8. Angel Di Maria - Real Madrid to Manchester United - £59.7m - 2014
9. Kaka - AC Milan to Real Madrid - £56m - 2009
10= Kevin De Bruyne - Wolfsburg to Manchester City - £55m - 2015
10= Edinson Cavani - Napoli to PSG - £55m - 2013
Adjust Story Font
16