ആസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍
ആസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഏഴാം ഗ്ലാന്റ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ.
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഏഴാം ഗ്ലാന്റ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ. ആസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയ - ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു.
ഒരു മണിക്കൂറും 18 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഫേവറൈറ്റുകളായ സാമന്ത സ്ട്രോസര്‍ - സാം ഗ്രോത്ത് കൂട്ടുകെട്ടിനെയാണ് രണ്ടാം സീഡായ സാനിയ സഖ്യം കീഴടക്കിയത്. സ്‍കോര്‍: 6-4, 2-6, 10-5. മിക്സഡ് ഡബിള്‍സില്‍ മൂന്നു ഗ്രാന്റ്സ്ലാം കിരീടങ്ങളില്‍ മുത്തമിട്ടിട്ടുള്ള സാനിയ, 2014 ല്‍ ബ്രസീലിയന്‍ കൂട്ടുകാരനൊപ്പം യുഎസ് ഓപ്പണിലാണ് അവസാനം കിരീടം ഉയര്‍ത്തിയത്.
Next Story
Adjust Story Font
16