സ്‌കൂള്‍ കായികമേളക്കായി മലപ്പുറം ഒരുങ്ങുന്നു
സ്‌കൂള്‍ കായികമേളക്കായി മലപ്പുറം ഒരുങ്ങുന്നു
മേള നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക് ട്രാക്ക് ഡിപിഐ കെവി മോഹന്‍കുമാറിന്റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
അറുപതാമത് സംസ്ഥാനസ്‌കൂള്‍ കായികമേളക്കായി മലപ്പുറം ഒരുങ്ങുന്നു. മേള നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക് ട്രാക്ക് ഡിപിഐ കെവി മോഹന്‍കുമാറിന്റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെയാണ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് നടക്കുക. മലപ്പുറം ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. സര്‍വ്വകലാശാലയിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയില്‍ 2700 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.
കായികമേളയുടെ വേദി സൗകര്യമുളളതും കുറ്റമുറ്റതുമാണെന്ന് സര്‍വ്വകലാശാലയിലേതെന്ന് ഡിപിഐ കെവി മോഹന്‍കുമാര്‍ പറഞ്ഞു. കായികമേളയുടെ നടത്തിപ്പിനായുളള സംഘാടകസമിതി യോഗം ഈ മാസം 12ന് ചേരും.
കായികമേളയുടെ ലോഗോയും അന്ന് പ്രകാശനം ചെയ്യും. തേഞ്ഞിപാലത്തെ വിവിധ സ്‌കൂളുകളിലായാണ് കായികതാരങ്ങള്‍ക്കും അധികൃതര്‍ക്കും താമസ സൗകര്യമൊരുക്കുക.
Adjust Story Font
16