ലണ്ടന്‍ ഒളിമ്പിക്‍സില്‍ പങ്കെടുത്ത 11 താരങ്ങള്‍ ഉത്തജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു
ലണ്ടന്‍ ഒളിമ്പിക്‍സില്‍ പങ്കെടുത്ത 11 താരങ്ങള്‍ ഉത്തജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു
2012 ലണ്ടന്‍ ഒളിംപിക്‍സില്‍ പങ്കെടുത്തവരില്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്.
ലണ്ടന്‍ ഒളിംപിക്‍സില്‍ പങ്കെടുത്ത 11 ഭാരദ്വോഹന താരങ്ങള്‍ ഉത്തജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. പതിനൊന്ന് പേരില്‍ ആറ് പേര്‍ മെഡല്‍ ജേതാക്കളാണ്. പിടിക്കപ്പെട്ട എല്ലാവരെയും താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
2012 ലണ്ടന്‍ ഒളിംപിക്‍സില്‍ പങ്കെടുത്തവരില്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. രാജ്യാന്തര ഭാരദ്വോഹന ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിടിക്കപ്പെട്ടവരില്‍ ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ മൂന്ന് പേരുണ്ട്.
നതാലിയ സബോലോത്നായ, അലാക്സണ്ടര്‍ ഇവാനോവ്, സ്വെറ്റ്ലാന സാരുകേവ എന്നിവരാണ് പിടിക്കപ്പെട്ട റഷ്യന്‍ താരങ്ങള്‍.സബോലോത്നായ 2004ലെ ആഥന്‍സ് ഒളിംപിക്‍സിലും വെള്ളി സ്വന്തമാക്കിയിരുന്നു. 2010, 2013 വര്‍ഷങ്ങളിലെ ലോക ചാമ്പ്യനാണ്. ഇവാനോവ്. ബെലാറസിന്റെ ഐറീന കുലേഷ , അര്‍മേനിയയുടെ ഖുര്‍ഷിദ്യാന്‍, മാല്‍ഡോവയുടെ ക്രിസ്റ്റീന ലോവു എന്നിവരാണ് പരിശോധനയില്‍ പിടിക്കപ്പെട്ട മറ്റ് മെഡല്‍ ജേതാക്കള്‍.
നിരോധിക്കപ്പെട്ട മരുന്നായ ഡിഹൈഡ്രോക്ലോര്‍മിഥൈല്‍ ടെസ്റ്റോസ്റ്റിറോണാണ് പതിനൊന്ന് പേരും ഉപയോഗിച്ചതായി തെളിഞ്ഞത്. 2008ലെയും 2012ലെയും ഒളിംപിക്‍സ് താരങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 45 പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി രാജ്യാന്തര ഒളിംപിക് സമിതി കണ്ടെത്തിയിരുന്നു.
Adjust Story Font
16