ഗോപീചന്ദ് ഏറ്റവും നല്ല പരിശീലകനെന്ന് പി.വി സിന്ധു
ഗോപീചന്ദ് ഏറ്റവും നല്ല പരിശീലകനെന്ന് പി.വി സിന്ധു
ഗോപി സര്‍ ഏറ്റവും നല്ല പരിശീലകനാണെന്നും പത്താം വയസ് മുതല്‍ താന്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നടത്തുന്ന ആളാണെന്നും സിന്ധു പറഞ്ഞു
പരിശീലകന്‍ പി. ഗോപീചന്ദിനെതിരായ തെലങ്കാന ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഗോപി സര്‍ ഏറ്റവും നല്ല പരിശീലകനാണെന്നും പത്താം വയസ് മുതല്‍ താന്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നടത്തുന്ന ആളാണെന്നും സിന്ധു പറഞ്ഞു. മഹമ്മൂദ് അലിയുടെ പരാമര്‍ശത്തെക്കുറിച്ച് ഇതില്‍ കൂടുതല്‍ തനിക്ക് പറയാനൊന്നുമില്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
പി.ഗോപീചന്ദ് മികച്ച പരിശീലകനാണെന്നും എന്നാൽ അടുത്ത ഒളിമ്പിക്‌സിൽ സ്വർണം കിട്ടണമെങ്കിൽ പി.വി.സിന്ധുവിന് വിദേശ കോച്ചിനെ ഏർപ്പെടുത്തണമെന്നുമായിരുന്നു തെലങ്കാന ഉപമുഖ്യമന്ത്രി മഹമൂദ് അലിയുടെ പ്രസ്താവന. സിന്ധുവിന് കൂടുതൽ മെച്ചപ്പെട്ട പരീശിലനം ആവശ്യമാണെന്നും ഇക്കാര്യം സർക്കാർ ആലോചിച്ച് വരികയാണെന്നും മഹമൂദ് അലി പറഞ്ഞു. സിന്ധുവിനും ഗോപീചന്ദിനും ഹൈദരാബാദിലെ ഗച്ചീബൗളി സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിലായിരുന്നു മുഹമ്മദലിയുടെ ഔചിത്യമില്ലാത്ത പ്രസ്താവന. മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തെ താന്‍ പോസിറ്റീവായി എടുക്കുന്നുവെന്നായിരുന്നു ഗോപീചന്ദിന്റെ മറുപടി.
Adjust Story Font
16