ഒരു ഓള്‍റൌണ്ടറായാണ് സ്വയം വിലയിരുത്തുന്നതെന്ന് അശ്വിന്‍
ഒരു ഓള്‍റൌണ്ടറായാണ് സ്വയം വിലയിരുത്തുന്നതെന്ന് അശ്വിന്‍
250ലേറെ പന്തുകള്‍ നേരിട്ട ശേഷം ബൌളിങിനിറങ്ങുമ്പോള്‍ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. ആറാമനായി
ഒരു ഓള്‍റൌണ്ടറായാണ് സ്വയം വിലയിരുത്തുന്നതെന്നും ആന്‍റിഗ ടെസ്റ്റില്‍ ആറാമനായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നുവെന്നും ഓഫ് സ്പിന്നര്‍ അശ്വിന്‍. ടെസ്റ്റിന്‍റെ ആദ്യ ദിവസം രാവിലെയാണ് ആറാമനായാകും ബാറ്റിങിന് ഇറങ്ങേണ്ടതെന്ന് വിരാട് എന്നോട് പറഞ്ഞത്. അദ്ദേഹം അത് പറഞ്ഞ രീതിയാണ് എനിക്ക് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത് - നിങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്. നിങ്ങള്‍ ആറാമനായി ബാറ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ടീമിന് എന്തെങ്കിലും തിരിച്ചു നല്‍കണമെന്നും ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കണമെന്നുമുള്ള ഒരു നിശ്ചയം എനിക്കുണ്ടായിരുന്നു - ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
ഒരു ഓള്‍റൌണ്ടറാണ് എന്നാണ് സ്വയം വിലയിരുത്തിയിട്ടുള്ളത്. അത്തരമൊരു വിശ്വാസം എനിക്കില്ല എന്നില്ല. എട്ടാമനായി പാഡണിയുമ്പോളുള്ളതിനെക്കാള്‍ കൂടുതല്‍ സാധ്യതകളാണ് ആറാമനായി ബാറ്റ് ചെയ്യുമ്പോള്‍ ഒരു ശതകം കുറിക്കാന്‍ ലഭിക്കുന്നത്.. 250ലേറെ പന്തുകള്‍ നേരിട്ട ശേഷം ബൌളിങിനിറങ്ങുമ്പോള്‍ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. ആറാമനായി ബാറ്റ് ചെയ്ത ശേഷം അഞ്ച് വിക്കറ്റുകള്‍ കൊയ്യാന്‍ കൂടി കഴിഞ്ഞത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതൊരു ചവിട്ടുപടിയായി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16