Quantcast

ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയില്‍

MediaOne Logo

Ubaid

  • Published:

    20 Dec 2017 12:47 AM GMT

ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയില്‍
X

ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയില്‍

310 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 310 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ ഇന്നിംഗ്‌സില്‍ 537 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയുകയായിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 488 റണ്‍സാണ് എടുത്തത്. കോഹ്‍ലി 49 റണ്‍സുമായും ജഡേജ 32 റണ്‍സുമായും പുറത്താകാതെ നിന്നു.

ഒന്നാമിന്നിങ്‌സില്‍ 537 റണ്‍സെടുത്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അലെസ്റ്റയര്‍ കുക്കിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച രണ്ടാമിന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 243 പന്തില്‍ നിന്ന് 130 റണ്‍സാണ് കുക്ക് നേടിയത്. അശ്വിനാണ് കുക്കിന്റെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്. കുക്ക് പുറത്തായതോടെ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബെന്‍ സ്‌റ്റോക്‌സ് 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 177 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത ഹമീദിന്റെുയം നാലു റണ്ണെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. രണ്ടുപേരെയും അമിത് മിശ്രയാണ് മടക്കിയത്.

TAGS :

Next Story