ഫോര്‍മുല വണ്ണില്‍ പോരാട്ടം കടുക്കുന്നു
ഫോര്‍മുല വണ്ണില്‍ പോരാട്ടം കടുക്കുന്നു
മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗും സഹതാരം ലൂയിസ് ഹാമില്‍ട്ടണും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്.
ഫോര്‍മുല വണ്ണില്‍ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു. മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗും സഹതാരം ലൂയിസ് ഹാമില്‍ട്ടണും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ കിരീടം നേടിയതോടെ റോസ്ബര്‍ഗ് ഹാമില്‍ട്ടണുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറച്ചു.
ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ പോള്‍ പൊസിഷനില്‍ മത്സരിച്ച ഹാമില്‍ട്ടണ് സ്റ്റാര്‍ട്ടിംഗിലെ പിഴവാണ് തിരിച്ചടിയായത്. അവസരം മുതലെടുത്ത് കുതിച്ച റോസ്ബര്‍ഗ് ഒന്നാമതായി ഫിനിഷ് ചെയ്തു. ഒരു ഘട്ടത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്തെത്തി. റോസ്ബര്‍ഗിന്റെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍പ്രീ കിരീട നേട്ടമാണിത്. കഴിഞ്ഞയാഴ്ച നടന്ന ബെല്‍ജിയം ഗ്രാന്‍പ്രീയിലും റോസ്ബര്‍ഗായിരുന്നു ജേതാവ്.
സീസണില്‍ ഏഴ് ഗ്രാന്‍പ്രീ പോരാട്ടങ്ങള്‍ ബാക്കി നില്‍ക്കെ റോസ്ബര്‍ഗിന് 248 പോയിന്റാണുള്ളത്. ഹാമില്‍ട്ടണ് 250 പോയിന്റും. മൂന്നാം സ്ഥാനുള്ള റെഡ്ബുള്ളിന്റെ ആസ്‌ട്രേലിയന്‍ ഡ്രൈവര്‍ റിക്കാര്‍ഡിയോക്ക് 161 പോയിന്റുണ്ട്.
Adjust Story Font
16