Quantcast

അടുത്ത പത്തു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാറ്റം വേണ്ടെന്ന് സച്ചിന്‍

MediaOne Logo

Alwyn

  • Published:

    7 Jan 2018 4:58 PM GMT

അടുത്ത പത്തു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാറ്റം വേണ്ടെന്ന് സച്ചിന്‍
X

അടുത്ത പത്തു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാറ്റം വേണ്ടെന്ന് സച്ചിന്‍

ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റിന് മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

അഞ്ഞൂറാം ടെസ്റ്റ് വേളയില്‍ ഇന്ത്യയുടെ മുന്‍ നായകന്മാര്‍ക്ക് ബിസിസിഐയുടെ ആദരം. ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റിന് മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറ് മത്സരങ്ങളെന്ന അപൂര്‍വ്വ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ചടങ്ങ് സംഘടിപ്പിച്ചത്. ബിസിസിഐയെ പ്രതിനിധീകരിച്ച് ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ശുക്ലയാണ് മുന്‍ നായകരെ ആദരിച്ചത്. അജിത് വഡേക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, ദിലിപ് വെങ്സാര്‍ക്കര്‍, ക്രിസ് ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, അനില്‍ കുംബ്ലെ, എംഎസ് ധോണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നിലവിടെ ടെസ്റ്റ് ടീമില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തേക്ക് നിലവിലെ ടീമുമായി മുന്നോട്ടുപോകാമെന്നും സച്ചിന്‍ പറഞ്ഞു. 1932 ജൂണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. സികെ നായിഡു മുതല്‍ വിരാട് കൊഹ്‌ലി വരെ 32 താരങ്ങള്‍ നായകപദവിയിലെത്തി. ഇംഗ്ലണ്ടിനും ആസ്ത്രേലിയക്കും വെസ്റ്റിന്‍ഡീസിനും ശേഷം അഞ്ഞൂറാം ടെസ്റ്റ് തികക്കുന്ന രാജ്യമാണ് ഇന്ത്യ.

TAGS :

Next Story