Quantcast

ലോക അത്‍ലറ്റിക് മീറ്റില്‍ ജമൈക്കക്ക് ആദ്യ സ്വര്‍ണം

MediaOne Logo

Jaisy

  • Published:

    10 Jan 2018 6:48 PM GMT

ലോക അത്‍ലറ്റിക് മീറ്റില്‍ ജമൈക്കക്ക് ആദ്യ സ്വര്‍ണം
X

ലോക അത്‍ലറ്റിക് മീറ്റില്‍ ജമൈക്കക്ക് ആദ്യ സ്വര്‍ണം

110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ ഒമര്‍ മക്ലോയിഡാണ് ജമൈക്കക്കായി ആദ്യ സ്വര്‍ണം നേടിയത്


ലോക അത്‍ലറ്റിക് മീറ്റില്‍ ജമൈക്കക്ക് ആദ്യ സ്വര്‍ണം. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ ഒമര്‍ മക്ലോയിഡാണ് ജമൈക്കക്കായി ആദ്യ സ്വര്‍ണം നേടിയത്. വനിതകളുടെ 1500 മീറ്ററില്‍ കെനിയയുടെ ഫെയ്ത്ത് കിപ്‍യേഗണും ഹാമര്‍ത്രോയില്‍ പോളണ്ട് താരം അനീറ്റ ലോഡാര്‍സിക്കും സ്വര്‍ണം നേടി.

ഉസൈന്‍ ബോള്‍ട്ടും എലൈന്‍ തോംസണും നിരാശപ്പെടുത്തിയതോടെ ജമൈക്കക്കാരുടെ പ്രതീക്ഷകള്‍ മുഴുവന്‍ ഹര്‍ഡില്‍സിലായിരുന്നു. ഒളിമ്പിക് ജേതാവ് കൂടിയായ ഒമര്‍ മക്ലോയിഡ് ജമൈക്കക്കാരുടെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. 13.04 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയാണ് മക്ലോയിഡ് സ്വര്‍ണം നേടിയത്. 13.14 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി റഷ്യന്‍ താരം സെര്‍ജി ഷുബെന്‍കോവ് വെള്ളി സ്വന്തമാക്കി. ഈയിനത്തില്‍ ലോക റെക്കോര്‍ഡുകാരനായ അമേരിക്കയുടെ ഏരിയസ് മെരിറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

വനിതകളുടെ 1500 മീറ്ററില്‍ കെനിയയുടെ ഫെയ്ത്ത് കിപ്യേഗണ്‍ സ്വര്‍ണം നേടി. ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ കിപ്‍യേഗണ്‍ 4.2.59 സെക്കന്‍റ്സ് കൊണ്ട് ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. അമേരിക്കന്‍ താരം ജെന്നി സിംസണിനാണ് വെള്ളി എണ്ണൂറ് മീറ്റര്‍ ചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യക്കാണ് ഈയിനത്തില്‍ വെങ്കലം. ഹാമര്‍ത്രോയില്‍ പോളണ്ടിന്റെ അനീറ്റ ലോഡാര്‍സിക്കിനാണ് സ്വര്‍ണം. 2014 മുതല്‍ ഈയിനത്തില്‍ ലോഡാര്‍സിക്കിന് എതിരാളികളില്ല. 77.90 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണ നേട്ടം. ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ യുലിമര്‍ റോജാസ് വെനിസ്വേലക്കായി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി. കൊളമ്പിയന്‍ താരം കാതറിന്‍ ഇബാര്‍ഗ്യൂനിനെ പിന്തള്ളിയാണ് യുലിമറിന്റെ സ്വര്‍ണ നേട്ടം.

TAGS :

Next Story