വിലയേറിയ ഇന്ത്യന്‍ താരമായി ഉനദ്കട്ട്
വിലയേറിയ ഇന്ത്യന്‍ താരമായി ഉനദ്കട്ട്
ഇന്ത്യന്‍ താരങ്ങളുടെ മൂല്യം കുതിച്ചുയരുന്നതാണ് രണ്ടാം ദിവസത്തെ താര ലേലത്തില്‍ കാണാനായത്.
ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന ഇന്ത്യന്‍ താരമായി ജയദേവ് ഉനദ്കട്ട്. പതിനൊന്നര കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സാണ് ഓള്‍റൌണ്ടര്‍ താരത്തെ സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണപ്പ ഗൗതത്തെ 6.2 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി. പതിനാറുകാരനായ അഫ്ഗാന്‍ താരം മുജീബ് സദ്‌റാനെ നാല് കോടി രൂപക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
ഇന്ത്യന്‍ താരങ്ങളുടെ മൂല്യം കുതിച്ചുയരുന്നതാണ് രണ്ടാം ദിവസത്തെ താര ലേലത്തില്‍ കാണാനായത്. കഴിഞ്ഞ വര്‍ഷം പൂനെ 30 ലക്ഷത്തിന് കരാറാക്കിയ ജയദേവ് ഉനദ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത് പതിനൊന്നരക്കോടി രൂപക്ക്. 6.2 കോടി രൂപക്ക് കര്‍ണ്ണാടക രഞ്ജി ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിനെയും രാജസ്ഥാന്‍ സ്വന്തമാക്കി. ശഹബസ് നദീം 3.2 കോടി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, വാഷിംഗ്ടണ്‍ സുന്ദര്‍ 3.2 കോടി ബാംഗ്ലൂര്‍, അണ്ടര്‍ പത്തൊമ്പത് താരം ശിവം മവി കൊല്‍ക്കത്ത (മൂന്ന് കോടി), സന്ദീപ് ശര്‍മ ഹൈദരബാദ് (മൂന്ന് കോടി) മുഹമ്മദ് സിറാജ് (2.6 കോടി) ബാംഗ്ലൂര്‍, എം അശ്വിന്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ 2.2 കോടി ബംഗ്ലൂര്‍ തുടങ്ങിയവരാണ് നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. മലയാളി ബൗളര്‍ കെഎം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 40 ലക്ഷത്തിന് വാങ്ങിയപ്പോള്‍ സച്ചിന്‍ ബേബിയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ഹൈദരബാദും, എംഎസ് മിഥുനെ ഇതേ തുകക്ക് രാജസ്ഥാനും സ്വന്തമാക്കി.
വിദേശ താരങ്ങളില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത് അഫഗാനിസ്ഥാന്റെ പതിനാറുകാരനായ ഓള്‍റൌണ്ടര്‍ താരം മുജീബ് സദ്‌റാനാണ്. നാല് കോടി രൂപക്കാണ് പഞ്ചാബ് സദ്‌റാനെ സ്വന്തമാക്കിയത്. ഓസ്‌ട്രേലയിന്‍ താരം ആന്‍ഡ്ര്യൂ ടൈ 7.2 കോടി രൂപക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങി. ഇംഗ്ലീഷ് ബൗളര്‍ ക്രിസ് ജോര്‍ദാനെ ഒരു കോടി രൂപക്ക് ഹൈദരബാദും, ജെ പി ഡുമിനിയെ ഒരു കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സും വാങ്ങി. ക്രിസ് ഗെയില്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, ടിം സൗത്തി തുടങ്ങിയ പ്രമുഖര്‍ക്ക് ഇന്നും ആവശ്യക്കാരില്ല.
Adjust Story Font
16