Quantcast

സ്‌കൂള്‍ കായിക മേളയില്‍ പോയന്റ് നിശ്ചയിച്ച രീതിക്കെതിരെ തമിഴ്‌നാട്

MediaOne Logo

Subin

  • Published:

    6 Feb 2018 9:33 PM GMT

സ്‌കൂള്‍ കായിക മേളയില്‍ പോയന്റ് നിശ്ചയിച്ച രീതിക്കെതിരെ തമിഴ്‌നാട്
X

സ്‌കൂള്‍ കായിക മേളയില്‍ പോയന്റ് നിശ്ചയിച്ച രീതിക്കെതിരെ തമിഴ്‌നാട്

മഹാരാഷ്ട്രയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ മാനദണ്ഡങ്ങള്‍ മാറ്റുകയായിരുന്നുവെന്ന് തമിഴ്‌നാട് ടീം മാനേജര്‍ മീഡിയവണ്ണിനോട് പറഞ്ഞു.

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പോയന്റ് നിശ്ചയിച്ചതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരാതി. തമിഴ്‌നാട് ആണ് ആക്ഷേപം ഉന്നയിച്ചത്. മഹാരാഷ്ട്രയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ മാനദണ്ഡങ്ങള്‍ മാറ്റുകയായിരുന്നുവെന്ന് തമിഴ്‌നാട് ടീം മാനേജര്‍ മീഡിയവണ്ണിനോട് പറഞ്ഞു. മെഡലുകള്‍ക്ക് നിശ്ചിത പോയന്റ് നല്‍കി മൊത്തം പോയന്റ് കണക്കാക്കി ജേതാക്കളെ തിരഞ്ഞെടുക്കലായിരുന്നു പതിവ്. ഇത്തവണ മെഡലുകളുടെ എണ്ണം കണക്കാക്കിയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ നിശ്ചയിച്ചത്. ഇതാണ് തമിഴ്‌നാടിന് തിരിച്ചടിയായത്.

Next Story