Quantcast

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് പുറത്ത്, നദാല്‍ സെമിയില്‍

MediaOne Logo

Alwyn K Jose

  • Published:

    7 Feb 2018 9:07 AM GMT

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് പുറത്ത്, നദാല്‍ സെമിയില്‍
X

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് പുറത്ത്, നദാല്‍ സെമിയില്‍

ലോക ആറാം നമ്പര്‍ ആസ്ട്രിയയുടെ ഡൊമിനിക് തീമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോകോവിച്ചിനെ തോല്‍പ്പിച്ചത്

ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് പുറത്തായി. ലോക ആറാം നമ്പര്‍ ആസ്ട്രിയയുടെ ഡൊമിനിക് തീമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോകോവിച്ചിനെ തോല്‍പ്പിച്ചത്. സ്കോര്‍ 7-6, 6-3, 6-0. കഴിഞ്ഞ മാസം റോമില്‍ 6-1, 6-0 എന്ന സ്‍കോറിന് തനിക്കേറ്റ നാണംകെട്ട തോല്‍വിക്ക് പകരംവീട്ടുക കൂടിയായിരുന്നു തീം. 2010 ന് ശേഷം ഇതാദ്യമായാണ് സെമി കാണാതെ ജോക്കോവിച്ച് ഒരു ടൂര്‍ണമെന്റ് വിടുന്നത്.

ഇതേസമയം, ലോക നാലാം നമ്പര്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. പരിക്കിനെ തുടര്‍ന്ന് സ്പെയിനിന്റെ തന്നെ പാബ്ലോ കരേനോ ബുസ്ത പിന്മാറിയതോടെയാണ് നദാലിന്റെ സെമി പ്രവേശം എളുപ്പമായത്. 6-2, 2-0 എന്ന സ്കോറില്‍ പിന്നിട്ട് നിന്ന ശേഷമാണ് ബുസ്ത പിന്മാറിയത്. ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയും മൂന്നാം നമ്പര്‍ സ്റ്റാന്‍ വാവറിങ്കയും സെമി ലക്ഷ്യമിട്ട് ഇന്നിറങ്ങും. മറെക്ക് കെയ് നിഷികോരിയും വാവറിങ്കക്ക് ക്രൊയേഷ്യയുടെ മാര്‍ട്ടിന്‍ സിലിച്ചുമാണ് എതിരാളി. മിക്സഡ് ഡബിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ - കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കി സഖ്യം കലാശപ്പോരിനുള്ള ടിക്കറ്റ് തേടി ഇറങ്ങും.

Next Story