കൊഹ്‍ലിയെ പാക് മണ്ണില്‍ ശതകം കുറിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍തര്‍
കൊഹ്‍ലിയെ പാക് മണ്ണില്‍ ശതകം കുറിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍തര്‍
പക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് കൊഹ്‍ലിക്കുള്ളത്. പക്ഷെ അതെല്ലാം പാക്കിസ്ഥാന് പുറത്തുള്ള വേദികളില്‍ വെച്ചാണ്. സ്വന്തം മണ്ണില്‍
വിരട് കൊഹ്‍ലിയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കോച്ച് മിക്കി ആര്‍തര്‍. കളിച്ച ഒമ്പത് രാജ്യങ്ങളിലും സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട കൊഹ്‍ലിക്ക് ആ പ്രകടനം പാക്കിസ്ഥാനെതിരെ അവരുടെ മണ്ണില്‍ ആവര്‍ത്തിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആര്‍ക്കും പിടിച്ച് കെട്ടാനാവാത്ത വിധം കുതിക്കുകയാണ് വിരാട് കൊഹ്‍ലി. സ്വദേശത്തെന്നോ, വിദേശത്തെന്നോ വ്യത്യാസമില്ലാതെ, കൊഹ്‍ലിയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ബൌളര്‍മാര്‍ ലോക ക്രിക്കറ്റില്‍ കുറവ്. സാധാരണ ഗതിയില്‍ വിദേശ പിച്ചുകളില്‍ ശരാശരി പ്രകടനം നടത്തുന്നവരാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. പക്ഷെ വിദേശ പിച്ചുകളിലും അസാമാന്യ പ്രകടനമാണ് കൊഹ്‍ലി നടത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ കൊഹ്‍ലി കളിച്ച ഒമ്പത് രാജ്യങ്ങളിലും സെഞ്ച്വറി നേടുന്ന താരമായി മാറി.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെ വേഗതക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ പിടിച്ച് നിന്നത് കൊഹ്‍ലി മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ്, പാക്കിസ്ഥാനെതിരെ അവരുടെ മണ്ണില്‍ കൊഹ്‍ലിക്ക് ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന ചോദ്യം കോച്ച് മിക്കി ആര്‍തര്‍ ഉന്നയിക്കുന്നത്. പക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് കൊഹ്‍ലിക്കുള്ളത്. പക്ഷെ അതെല്ലാം പാക്കിസ്ഥാന് പുറത്തുള്ള വേദികളില്‍ വെച്ചാണ്. സ്വന്തം മണ്ണില്‍ പാക് ബൌളര്‍മാര്‍ കൊഹ്‍ലിയെ പിടിച്ച് കെട്ടുമെന്ന് ആര്‍തര്‍ പറഞ്ഞു.
2006ലാണ് അവസാനമായി ഇന്ത്യ പാക്കിസ്ഥാനില്‍ കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ക്രിക്കറ്റ് ബന്ധവും വിഛേദിക്കപ്പെട്ടു. അതിനാല്‍ പാക് മണ്ണില്‍ തന്‍റെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൊഹ്‍ലിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധം മെച്ചപ്പെടുന്നതിന്‍റെ സാഹചര്യവും നിലവിലില്ല. അതിനാല്‍ മിക്കി ആര്‍തറിന്‍റെ വെല്ലുവിളിക്കുത്തരം നല്‍കാന്‍ കൊഹ്‍ലിക്ക് കഴിയുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.
Adjust Story Font
16