ഏകദിന ലോകകപ്പിന് യോഗ്യത നേടാമെന്ന പാക് പ്രതീക്ഷകള്‍ അസ്തമിക്കുന്നു
ഏകദിന ലോകകപ്പിന് യോഗ്യത നേടാമെന്ന പാക് പ്രതീക്ഷകള്‍ അസ്തമിക്കുന്നു
ഐസിസി ഏകദിന റാങ്കിംഗില്‍ താഴേക്ക് പോയതാണ് പാകിസ്താന് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ വെസ്റ്റിന്‍ഡീസിനും പിറകില്‍ ഒന്‍പതാം സ്ഥാനത്താണ് പാകിസ്താന്‍.
2019 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഐസിസി ഏകദിന റാങ്കിംഗില്‍ താഴേക്ക് പോയതാണ് പാകിസ്താന് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ വെസ്റ്റിന്‍ഡീസിനും പിറകില്‍ ഒന്‍പതാം സ്ഥാനത്താണ് പാകിസ്താന്‍.
ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ പാകിസ്താന് എണ്‍പത്തിയാറ് പോയിന്റാണുള്ളത്. എട്ടാമതുള്ള വെസ്റ്റിന്‍ഡീസിനെക്കാളും എട്ട് പോയിന്റ് പിറകില്‍. 2001ല്‍ ഐസിസി റാങ്കിംഗ് സിസ്റ്റം ആരംഭിച്ചതിന് ശേഷം പാകിസ്താന്റെ ഏറ്റവും കുറഞ്ഞ റേറ്റിംഗാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തോല്‍വിയാണ് പാക് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് പാകിസ്താന് എണ്‍പത്തിയേഴ് പോയിന്റുണ്ടായിരുന്നു. 4-1ന് പരമ്പര നഷ്ടപ്പെട്ടതോടെ ഒരു പോയിന്റ് കൂടി കുറഞ്ഞു.
വെസ്റ്റിന്‍ഡീസിനും ആസ്‌ട്രേലിയക്കും എതിരെയാണ് ഇനി പാകിസ്താന് മത്സരങ്ങളുള്ളത്. റേറ്റിംഗില്‍ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ പാകിസ്താന് മികച്ച മാര്‍ജിനില്‍ വിജയിക്കണം. ശ്രീലങ്കക്കെതിരായ പരമ്പര വിജയത്തോടെ ആസ്‌ട്രേലിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാമതുള്ള ന്യൂസിലന്‍ഡിന് ആസ്‌ട്രേലിയയേക്കാള്‍ 11 പോയിന്റിന്റെ വ്യത്യാസമുണ്ട്. 110 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ഒരു പോയിന്റ് നഷ്ടമായെങ്കിലും ആറാം സ്ഥാനത്ത് തന്നെയാണ് ശ്രീലങ്ക.
Adjust Story Font
16