Quantcast

രണ്ടാം ഇന്നിങ്സിലും യുവരാജിന് തിളങ്ങാനായില്ല; പഞ്ചാബിന് പരാജയം

MediaOne Logo

admin

  • Published:

    14 Feb 2018 8:08 AM

രണ്ടാം ഇന്നിങ്സിലും യുവരാജിന് തിളങ്ങാനായില്ല; പഞ്ചാബിന് പരാജയം
X

രണ്ടാം ഇന്നിങ്സിലും യുവരാജിന് തിളങ്ങാനായില്ല; പഞ്ചാബിന് പരാജയം

ബാംഗ്ലൂരില്‍ നടന്ന യോ-യോ ടെസ്റ്റില്‍ പരാജയം രുചിച്ച യുവിക്ക് കളത്തിലും താളം കണ്ടെത്താനാവാത്തത് കനത്ത ഭാരമാകും. 

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള യുവരാജ് സിങിന്‍റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി രഞ്ജി ട്രോഫി. വിദര്‍ഭക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ കേവലം 20 റണ്‍സിന് പുറത്തായ യുവി രണ്ടാം ഇന്നിങ്സില്‍ 42 റണ്‍സെടുത്ത് കൂടാരം കയറി. സീനിയര്‍ താരമെന്ന നിലയില്‍ യുവരാജില്‍ നിന്നും ഒരു മികച്ച ഇന്നിങ്സ് ടീം ആഗ്രഹിച്ച സമയത്തായിരുന്നു നിരാശാജനകമായ മറ്റൊരു പ്രകടനം. സ്വന്തം നാട്ടുകാരുടെ മുന്നില്‍ വച്ച് ഇന്നിങ്സിനും 117 റണ്‍സിനും പഞ്ചാബ് പരാജയം ഏറ്റുവാങ്ങി.

ബാംഗ്ലൂരില്‍ നടന്ന യോ-യോ ടെസ്റ്റില്‍ പരാജയം രുചിച്ച യുവിക്ക് കളത്തിലും താളം കണ്ടെത്താനാവാത്തത് കനത്ത ഭാരമാകും.

TAGS :

Next Story