ബംഗളൂരുവിന്‍റെ ത്രിമൂര്‍ത്തികളെ വീഴ്ത്തി സന്ദീപ്
ബംഗളൂരുവിന്‍റെ ത്രിമൂര്‍ത്തികളെ വീഴ്ത്തി സന്ദീപ്
ഗെയിലിനെയും കൊഹ്‍ലിയെയും ഡിവില്ലിയേഴ്സിനെയും വീഴ്ത്തി സന്ദീപ് ബംഗളൂരുവിന്‍റെ പോരാട്ടത്തിന് ആദ്യ ഓവറുകളില്‍ തന്നെ കടിഞ്ഞാണിട്ടു. ഇന്നിങ്സിന്‍റെ നാലാം പന്തില്‍ പോയിന്‍റില്‍ ഗുപ്റ്റിലിന് പിടികൊടുത്ത് ഗെയിലാണ് ആദ്യം മടങ്ങിയത്. ....
ക്രിക്കറ്റ് ക്രീസിലെ വിനാശകാരികളായാണ് ക്രിസ് ഗെയില്‍, വിരാട് കൊഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. എതിര്‍ ബൌളര്‍മാരുടെ മനസില്‍ ഭയത്തിന്‍റെ വെള്ളിടി വീഴ്ത്താന്‍ ഇവരെപ്പോലെ പര്യാപ്തരായ താരങ്ങള്‍ ഇന്ന് ലോക ക്രിക്കറ്റിലില്ല. മൂവരും ഒന്നിക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഭീതിയുടെ പര്യായമായി മാറുന്നതും അതുകൊണ്ടു തന്നെ. വന്‍ താരങ്ങളുടെ നിഴലിലൊതുങ്ങി ഈ സിസണില്‍ നിറംമങ്ങിയ പ്രകടനം പുറത്തെടുത്ത ബംഗളൂരു ടീമിനെ സംബന്ധിച്ചിടത്തോളം പഞ്ചാബിനെതിരെ വെള്ളിയാഴ്ച നടന്ന മത്സരവും വ്യത്യസ്തമായിരുന്നില്ല.
വിസ്ഫോടത്തിന്‍റെ മൂര്‍ത്ത രൂപങ്ങളായ ത്രിമൂര്‍ത്തികളെ മടക്കി പഞ്ചാബിന്‍റെ പേസര്‍ സന്ദീപ് ശര്‍മ അത്യപൂര്‍വ്വമായ നേട്ടം സ്വന്തമാക്കി. ഗെയിലിനെയും കൊഹ്‍ലിയെയും ഡിവില്ലിയേഴ്സിനെയും വീഴ്ത്തി സന്ദീപ് ബംഗളൂരുവിന്‍റെ പോരാട്ടത്തിന് ആദ്യ ഓവറുകളില്‍ തന്നെ കടിഞ്ഞാണിട്ടു. ഇന്നിങ്സിന്‍റെ നാലാം പന്തില്‍ പോയിന്‍റില്‍ ഗുപ്റ്റിലിന് പിടികൊടുത്ത് ഗെയിലാണ് ആദ്യം മടങ്ങിയത്. കരിയറില്‍ അധികം ക്ലീന്‍ ബൌള്‍ഡുകളില്ലാത്ത കൊഹ്‍ലിയുടെ വിക്കറ്റ് പിഴുതായിരുന്നു സന്ദീപിന്‍റെ രണ്ടാം വിക്കറ്റ്. ഡിവില്ലിയേഴ്സിനെയും കത്തികയറാനനുവദിക്കാതെ സന്ദീപ് കൂടാരം കയറ്റി, ഒരു മത്സരത്തില്‍ ഗെയിലിനെയും കൊഹ്‍ലിയെയും ഡിവില്ലിയേഴ്സിനെയും വീഴ്ത്തുന്ന ആദ്യ ബൌളറായ സന്ദീപിനെ അഭിനന്ദിച്ച് പഞ്ചാബിന്‍റെ മെന്‍റര്‍ കൂടിയായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗ് ട്വീറ്റുമായി രംഗതെത്തി.
Adjust Story Font
16