2026 ലോകകപ്പ് ലേലം ഉടന്‍ തുടങ്ങുമെന്ന് ഇന്‍ഫാന്റിനോ
2026 ലോകകപ്പ് ലേലം ഉടന്‍ തുടങ്ങുമെന്ന് ഇന്‍ഫാന്റിനോ
2026 ഫുട്ബോള്‍ ലോകകപ്പിനായുള്ള ലേല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാന്‍റിനോ. വരുന്ന ലോകകപ്പ് മത്സരങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.
2026 ഫുട്ബോള്‍ ലോകകപ്പിനായുള്ള ലേല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാന്‍റിനോ. വരുന്ന ലോകകപ്പ് മത്സരങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.
ഫിഫക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് 2026 ലെ ഫുട്ബോള്‍ ലോകകപ്പിനായുള്ള ലേല നടപടികള്‍ വൈകിയതെന്ന് ഗിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു. ലേല നടപടികള്‍ ഉടന്‍ ആരംഭിക്കും. 2018 ല്‍ റഷ്യയിലും 2022 ല്‍ ഖത്തറിലും നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ മികച്ച മത്സരങ്ങളാക്കി മാറ്റുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.
എന്നാല്‍ സംശയങ്ങളും ആരോപണങ്ങളും നിലനിന്നിരുന്നു. 2018ലെയും 2022ലെയും ലോകകപ്പ് എങ്ങനെ മികവുറ്റതാക്കാമെന്നാണ് ഇനി ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വേദികളെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ അവസാനിച്ചുവെന്നും ഇന്‍ഫാന്‍റിനോ കൂട്ടിചേര്‍ത്തു.
Adjust Story Font
16