കാല്‍പ്പന്തുകളിയുടെ മിശിഹായും വേട്ടക്കാരനും നേര്‍ക്കുനേര്‍ വരുമ്പോള്‍
കാല്‍പ്പന്തുകളിയുടെ മിശിഹായും വേട്ടക്കാരനും നേര്‍ക്കുനേര്‍ വരുമ്പോള്‍
കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ നാളെ അര്‍ജന്റീന ചിലിയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ചിലി ലക്ഷ്യമിടുന്നതെങ്കില്‍ രണ്ട് പതിറ്റാണ്ട് നീണ്ട കിരീട വരള്‍ച്ചയ്ക്ക് അന്ത്യമിടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.
കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ നാളെ അര്‍ജന്റീന ചിലിയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ചിലി ലക്ഷ്യമിടുന്നതെങ്കില്‍ രണ്ട് പതിറ്റാണ്ട് നീണ്ട കിരീട വരള്‍ച്ചയ്ക്ക് അന്ത്യമിടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.നാളെ രാവിലെ 5.30 നാണ് മത്സരം.
കയ്യെത്തും ദൂരെ നൂറ്റാണ്ടിന്റെ കോപയുണ്ട്. കൈ മെയ് മറന്ന് പോരാടാന്‍ ചിലിയും അര്ജന്റീനയുമുണ്ട്. അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പിനറുതിയിടാന് ലോക ഫുട്ബോളിലെ മിശിഹയുണ്ട്. ഇടവും വലവും അഗ്വീറോയും ഹിഗ്വെയ്നുമുണ്ട്. പരിക്ക് മാറിയാല്‍ മാലാഖയായി പറക്കാന്‍ ഡി മരിയയുണ്ട്. തണലായി തുണയായി മെഷറാനോയുടെ ചിന്തിക്കുന്ന കാലുകളുണ്ട്. മൈതാനത്തിനിപ്പുറം രണ്ടാം കിരീടത്തിനായി ചിലിയന്‍ പോരാളികള്‍ കാത്തിരിപ്പുണ്ട്. ഗോള്‍ബാറിന് കീഴെ ഇരട്ടച്ചങ്കുള്ള ക്ലോഡിയോ ബ്രാവോയുണ്ട്. മൈതാനത്തെ അധ്വാനിയായ അര്‍ട്ടുറോ വിദാലുണ്ട്. മുന്നേറ്റ നിരയല്‍ സാഞ്ചസും ഗോള്വേട്ടക്കാരന് വര്‍ഗാസും തക്കം പാര്‍ത്തിരിപ്പുണ്ട്. ചിമ്മാതെ തുറന്നുപിടിക്കുന്ന കണ്ണുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മധ്യവരയില്‍ ചങ്ക് പറിച്ചു വെക്കാന്‍ ഇരുപത്തിരണ്ട് പേരുണ്ട്. കാത്തിരിക്കാം കാല്‍പ്പന്ത് കളിയുടെ വര്‍ണ മനോഹര കാഴ്ച്ചകള്‍ക്കായി നാളെ രാവിലെ 5.30 വരെ.
Adjust Story Font
16