Quantcast

ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരം ഇനിയുണ്ടാകില്ല

MediaOne Logo

Ubaid

  • Published:

    13 March 2018 9:48 PM GMT

ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരം ഇനിയുണ്ടാകില്ല
X

ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരം ഇനിയുണ്ടാകില്ല

ഫിഫയുടെ പുതിയ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയും ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക ഫുട്ബോളിലെ പരമോന്നത ബഹുമതിയായ ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരം ഇനിയുണ്ടാകില്ല. ഫിഫയും ബാലണ്‍ ദ്യോറിന്റെ ഉടമകളായ ഫ്രാന്‍സ് ഫുട്ബോളും തമ്മിലുള്ള കരാര്‍ അവസാനിച്ചതായി ഫിഫ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ലോക ഫുട്ബോളര്‍ക്ക് പുതിയ ട്രോഫിയാകും നല്‍കുക. ഫിഫയുടെ പുതിയ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയും ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1956 മുതലാണ് ഫ്രാന്‍സ് ഫുട്ബോള്‍ ബാലണ്‍ ദ്യോര്‍ പുരസ്കാരം നല്‍കി വരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്കാരവും ബാലണ്‍ ദ്യോറും സംയോജിപ്പിച്ച് ഫിഫ ബാലണ്‍ ദ്യോര്‍ എന്ന പേരിലായിരുന്നു പുരസ്കാരം നല്‍കിയിരുന്നത്. കരാര്‍ അവസാനിച്ചതോടെ ഇരു സംഘടനകളും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും. ബാലണ്‍ ദ്യോര്‍ തുടരുമെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിടും. 1991 മുതലാണ് ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി വരുന്നത്. പുതിയ ട്രോഫി ഇതിനായി രൂപകല്‍പന ചെയ്യുമെന്ന് ഫിഫ അറിയിച്ചു. സ്റ്റാന്‍ലി മാത്യുവാണ് ആദ്യ ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാര ജേതാവ്. ബാഴ്സലോണയുടെ ലയണല്‍ മെസ്സിയാണ് ഏറ്റവും കൂടുതല് തവണ ബാലണ്‍ ദ്യോര്‍ പുരസ്സ്താരം നേടിയ താരം. അഞ്ച് തവണ മെസ്സി പുരസ്കാരത്തിനര്‍ഹനായി.

TAGS :

Next Story