Quantcast

ആദ്യ ഒളിംപിക്സ് മുതലുള്ള ഹര്‍ഡില്‍സ്

MediaOne Logo

Subin

  • Published:

    13 March 2018 2:00 PM GMT

ആദ്യ ഒളിംപിക്സ് മുതലുള്ള ഹര്‍ഡില്‍സ്
X

ആദ്യ ഒളിംപിക്സ് മുതലുള്ള ഹര്‍ഡില്‍സ്

 1830 ല്‍ നൂറ് മീറ്റര്‍ നീളത്തില്‍ മരം കൊണ്ടുള്ള വലിയ തടസ്സങ്ങളായിരുന്നു ചാടിക്കടക്കേണ്ടിയിരുന്നത്. 1896ലെ ആധുനിക ഒളിമ്പിക്സിന്‍റെ ആദ്യ എഡിഷനിലാണ് ഇന്ന് കാണുന്നത് പോലെയുള്ള 110 മീറ്റര്‍ ഹര്‍ഡില്‍സ് തുടങ്ങുന്നത്. 

ഒളിമ്പിക്സ് മത്സരഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ കായികക്ഷമത ആവശ്യമായ മത്സരമാണ് ഹര്‍ഡില്‍സ്. ഒരേ സമയം ഓട്ടത്തിലും ചാട്ടത്തിലും കഴിവ് തെളിയിച്ചാല്‍ മാത്രമെ ഹര്‍ഡില്‍സില്‍ മുന്നിലെത്താന്‍ കഴിയൂ. ഇപ്പോള്‍ കാണുന്ന രീതിയിലുള്ള 110 മീറ്റര്‍ ഹര്‍ഡില്‍സ് ആധുനിക ഒളിമ്പിക്സിന്‍റെ ആദ്യ എഡിഷന്‍ മുതല്‍ തന്നെയുണ്ട്

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് ഹര്‍ഡില്‍സ് ഒരു കായിക ഇനമായി മാറുന്നത്. 1830 ല്‍ നൂറ് മീറ്റര്‍ നീളത്തില്‍ മരം കൊണ്ടുള്ള വലിയ തടസ്സങ്ങളായിരുന്നു ചാടിക്കടക്കേണ്ടിയിരുന്നത്. 1896ലെ ആധുനിക ഒളിമ്പിക്സിന്‍റെ ആദ്യ എഡിഷനിലാണ് ഇന്ന് കാണുന്നത് പോലെയുള്ള 110 മീറ്റര്‍ ഹര്‍ഡില്‍സ് തുടങ്ങുന്നത്. വലിയ മരത്തിന്‍റെ ഹര്‍ഡിലുകള്‍ക്ക് പകരം കനം കുറഞ്ഞ ഹര്‍ഡിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

പത്ത് ഹര്‍ഡിലുകളാണ് 110 മീറ്റര്‍ മത്സരത്തില്‍ ചാടിക്കടക്കേണ്ടത്. മൂന്നര അടി 42 ഇഞ്ച് ഉയരമുള്ളതാണ് ഓരോ ഹര്‍ഡിലുകളും. അമേരിക്കന്‍ താരം തോമസ് കേര്‍ട്ടിസായിരുന്നു ആദ്യ സ്വര്‍ണ നേട്ടക്കാരന്‍. വനിതകളുടെ ഹര്‍ഡില്‍സ് ആദ്യമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് 1932ലാണെങ്കിലും 1972ലാണ് ഇപ്പോള്‍ കാണുന്ന നൂറ് മീറ്റര്‍ മത്സരം തുടങ്ങിയത്. പശ്ചിമ ജര്‍മ്മനിയുടെ അന്നലീ എര്‍ഹാര്‍ട്ടായിരുന്നു ആദ്യ സ്വര്‍ണത്തിനുടമ.

അമേരിക്കക്കാരുടെ കുത്തക തന്നെയാണ് പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ചരിത്രം. അമേരിക്കക്കാരന്‍ അലന്‍ജോണ്‍സണാണ് ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ താരം. 1996 ഒളിമ്പിക്സിലും നാല് ലോക ചാമ്പ്യന്‍ഷിപ്പുകളിലും ജോണ്‍സണ്‍ സ്വര്‍ണം നേടി.

എന്നാല്‍ പുരുഷന്മാരുടെ 110 മീറ്ററില്‍ നിലവിലെ ലോക റെക്കോര്‍ഡ് അമേരിക്കക്കാരന്‍ ഏരിയസ് മെറിറ്റിന്‍റെ പേരിലാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണവും അദ്ദേഹത്തിന് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മെറിറ്റിന് റിയോയില്‍ പ്രതീക്ഷകള്‍ കുറവാണ്. മറ്റൊരു അമേരിക്കന്‍ താരം ഡെവോണ്‍ അലനും മെഡല്‍ പ്രതീക്ഷകളുമായാണ് റിയോയിലേക്കെത്തുന്നത്

Next Story