മരണപ്പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കളത്തില്‍; ടീമില്‍ അടിമുടി മാറ്റം
മരണപ്പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കളത്തില്‍; ടീമില്‍ അടിമുടി മാറ്റം
രണ്ടാം ഹോം മത്സരത്തിന് തയ്യാറെടുക്കുന്ന ബ്ളാസ്റ്റേഴ്സിനെ നേരിടുന്നത് ഡല്‍ഹി ഡൈനാമോസാണ്.
ടീമില്‍ അടിമുടി മാറ്റം വരുത്തിയാണ് നാളെ കളത്തിലെത്തുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. രണ്ടാം ഹോം മത്സരത്തിന് തയ്യാറെടുക്കുന്ന ബ്ളാസ്റ്റേഴ്സിനെ നേരിടുന്നത് ഡല്‍ഹി ഡൈനാമോസാണ്. കഴിഞ്ഞ മത്സരങ്ങള്‍ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിനെ വില കുറച്ച് കാണുന്നില്ലെന്ന് ഡല്‍ഹി പരിശീലകന്‍ ജിയാന്‍ ലൂക്കാ സാമ്പ്രോട്ടയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കളത്തില്‍ മഞ്ഞത്തിരയിളക്കം പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശപ്പെടുത്തിയായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ തുടക്കം. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയം ഏറ്റുവാങ്ങിയതിനാല്‍ ടീമിലാകെ മാറ്റം വരുത്തി സൂക്ഷ്മതയോടെയാണ് കൊച്ചിയിലെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നതെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അന്റോണിയോ ജര്‍മന്‍ അടക്കമുള്ള കളിക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മത്സരത്തിനായി ഇന്നലെയാണ് ഡല്‍ഹി കൊച്ചിയിലെത്തിയത്. യാത്രാക്ഷീണം കളിക്കാരെ ബാധിച്ചിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ മിന്നുംപ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് ജിയാന്‍ ലൂക്കാ പറഞ്ഞു. സാഹചര്യം അനുസരിച്ച് കളിക്കാരെയും പൊസിഷനുകളും മാറ്റി പരീക്ഷിക്കും. മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസ് അക്കൌണ്ട് തുറന്നു കഴിഞ്ഞു. അതിനാല്‍ തന്നെ ബ്ളാസ്റ്റേഴ്സിന് നാളെ മരണപ്പോരട്ടമായിരിക്കും. ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കളി അത് ആവശ്യപ്പെടുന്നു. വ്യക്തിപരമായും ടീമാകെയും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും കോച്ച് പറഞ്ഞു.
Adjust Story Font
16