Quantcast

ഒപ്പിച്ചെടുത്ത സമനില 

MediaOne Logo

admin

  • Published:

    17 March 2018 7:35 PM GMT

ഒപ്പിച്ചെടുത്ത സമനില 
X

ഒപ്പിച്ചെടുത്ത സമനില 

ഒരു സമനില ലക്ഷ്യമാക്കി കളിച്ചതാണോ എന്ന് സംശയിച്ചാലും കുറ്റപ്പെടുത്താന്‍ കഴിയാത്തവിധം അതിശക്തമായ പ്രതിരോധ നിര സജീകരിച്ചുകൊണ്ടായിരുന്നു ഇരുടീമുകളും  ഇന്ന് മുഖാ മുഖം നിന്നത്. ജര്‍മന്‍കാരുടെ പ്രതിരോധ-മധ്യ നിരകള്‍ ഇന്നും പ്രശംസനീയമായ വിധം അവരുടെ ദൌത്യം നിര്‍വഹിച്ചപ്പോള്‍ മുന്‍നിര മൂര്‍ച്ചയില്ലാത്ത ആയുധവുമായി അങ്കത്തിനിറങ്ങിയ സൈനികനെയാണ് ഒര്‍മ്മപ്പെടുത്തിയത്.

തൊട്ടടുത്ത അയല്‍ക്കാരാണ് ജര്‍മനിയും പോളണ്ടും അതുകൊണ്ടുതന്നെ അവര്‍ തമ്മിലുള്ള ഫുട്‌ബോള്‍ ഏറ്റുമുട്ടലുകള്‍ക്ക് തീവ്രത ഏറുകയും ചെയ്യും. പോരാത്തതിന് ഇത്തവണത്തെ യൂറോ ഫൈനല്‍ റൗണ്ടില്‍ എത്താനായി ഇരുകൂട്ടരും ഏറ്റുമുട്ടിയത് ഒരേ ഗ്രൂപ്പിലും. അവിടെ ലോകകപ്പു ജേതാക്കളുടെ പരിവേഷവുമായെത്തിയ ജര്‍മന്‍കാരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിനീതരാക്കിക്കൊണ്ടായിരുന്നു പോളണ്ട് യോഗ്യത നേടിയത്. എന്നാല്‍ ഇതുവരെയുള സ്ഥിതിവിവരക്കണക്കുകള്‍ ലോക ചാമ്പ്യന്മാര്‍ക്ക് അനുകൂലവും. മൊത്തം ഏറ്റുമുട്ടിയ 20 മത്സരങ്ങളില്‍ പതിമ്മൂന്നിലും വിജയം ജര്‍മനിക്കായിരുന്നു.

ഇരുടീമുകളും രണ്ടു മാറ്റങ്ങളുമായിട്ടായിരുന്നു ടീമിനെ അണിനിരത്തിയത് പോളണ്ടിന്റെ പരുക്കേറ്റ ഗോളി സ്ലെസ്‌നിക്കു പകരം ഫാബിയാന്‍സ്‌കിയും പരുക്ക് ഭേദമായി തിരിച്ചെത്തിയ ഹുമ്മല്‍സ് മുസ്തഫിക്ക് പകരം ജര്‍മനിക്കും അണിനിരന്നു. ജര്‍മന്‍കാരുടെ സംഘടിതമായ മുന്നേറ്റവുമായിട്ടായിരുന്നു മത്സരം തുടങ്ങിയത്. പരമ്പരാഗത ലോങ്‌ബോള്‍ രീതി കൈവിട്ട ലോയിവിന്റെ കുട്ടികള്‍ അത്യാകര്‍ഷമായ വണ്‍ടച്ച് ഫുട്‌ബോള്‍ കളിയിലൂടെ നിമിഷനേരം കൊണ്ട് പോളണ്ടിന്റെ പ്രതിരോധനിര കടന്നാക്രമിച്ചു കളം നിറഞ്ഞു കളിച്ചിട്ടും അനാവശ്യ ഫൗളുകള്‍ വരുത്തിവച്ച ഖദീര മഞ്ഞക്കാര്‍ഡ് വാങ്ങി കളിയുടെ ചന്തവും കെടുത്തി.

ആദ്യ പതിനഞ്ചു മിനിട്ടും യോസീലിനെ പ്ലേമേക്കര്‍ ആയി നിര്‍ത്തിയ ജര്‍മന്‍ മുന്നേറ്റ നിര ഇടതുവശത്ത് നിന്ന് റാക്സ്ലറും വലതു വശത്ത് നിന്ന് മുള്ളറും മാറി മാറി എത്തിച്ചു തൊട്ടിട്ടാല്‍ ഗോളാകുന്ന പന്തുകള്‍ ഇന്ന് ഫോമിന്റെ അടുത്തു ഒന്നും എത്താതെ പോയ മാരിയോ ഗ്വറ്റ്‌സെ ദയവു അര്‍ഹിക്കാത്ത വിധം പഴാക്കികൊണ്ടിരുന്നു. പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷം കളിയിലേക്ക് മടങ്ങി വന്ന പോളണ്ടുകാര്‍ അതിശയിപ്പിക്കുന്ന ഗതിവേഗവും പന്തടക്കവുമായി മാറ്റ് ഹമ്മല്‍സിനും ഇന്നത്തെ മാന്‍ ഓഫ് ദി മാച് ജെറോം ബോട്ടെങ്ങിനും പിടിപ്പതു പണി നല്‍കി.

ഗോളിന് ഏറ്റവും അടുത്തെത്തിയത് ജര്‍മനിയിലെ ബയറന്‍ മ്യുനിക്കിനു കളിക്കുന്ന റോബര്‍ട്ട് ലെവാണ്ടോവ്‌സ്‌കി ആയിരുന്നു. ഇരു ടീമുകളും ഊഴം വച്ചു മുന്നേറ്റങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കളി ചടുലമായെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയില്‍ ഗ്വറ്റ് സേക്ക് പകരം ഷ്യറ്‌ലെയും ഡ്രാക്ക്സ്ലാര്ക്ക് പകരം ഗോമസും ജര്‍മന്‍ നിരയില്‍ എത്തിയെങ്കിലും ക്രൂസും മ്യൂള്ളറും ആയാസപ്പെട്ട് എത്തിച്ച പന്തുകള്‍ ഫലപ്രദമാക്കുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
അവസാന നിമിഷങ്ങളിലെ യോസിലിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ പകരക്കാരന്‍ ഗോളി ഫാബിയാന്‍സ്‌കി അവിശ്വസനീയ ആന്റിസിപ്പേഷനോടെ തട്ടി അകറ്റി അപകടങ്ങള്‍ ഒഴിവാക്കികൊണ്ടിരുന്നു.

ഒരു സമനില ലക്ഷ്യമാക്കി കളിച്ചതാണോ എന്ന് സംശയിച്ചാലും കുറ്റപ്പെടുത്താന്‍ കഴിയാത്തവിധം അതിശക്തമായ പ്രതിരോധ നിര സജീകരിച്ചുകൊണ്ടായിരുന്നു ഇരുടീമുകളും ഇന്ന് മുഖാ മുഖം നിന്നത്. ജര്‍മന്‍കാരുടെ പ്രതിരോധ-മധ്യ നിരകള്‍ ഇന്നും പ്രശംസനീയമായ വിധം അവരുടെ ദൌത്യം നിര്‍വഹിച്ചപ്പോള്‍ മുന്‍നിര മൂര്‍ച്ചയില്ലാത്ത ആയുധവുമായി അങ്കത്തിനിറങ്ങിയ സൈനികനെയാണ് ഒര്‍മ്മപ്പെടുത്തിയത്. പരുക്കേറ്റു പുറത്തായിരുന്ന ജര്‍മന്‍ പ്രതിരോധ നായകന്‍ മാറ്റ്‌സ് ഹുമ്മല്‍സിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

TAGS :

Next Story