തമിഴ്‌നാടിന് വേണ്ടി സ്വര്‍ണ്ണം നേടിയവരില്‍ മലയാളികളും
തമിഴ്‌നാടിന് വേണ്ടി സ്വര്‍ണ്ണം നേടിയവരില്‍ മലയാളികളും
ചെന്നൈയില്‍ നിന്നെത്തിയ വിഷ്ണുവും സാന്ദ്ര തെരേസയുമാണ് കേരളതാരങ്ങളെ പിന്നിലാക്കി സ്വര്‍ണം നേടിയത്.
തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്‌നാടിന് വേണ്ടി പൊന്നണിഞ്ഞ് രണ്ട് മലയാളികള്‍. ചെന്നൈയില്‍ നിന്നെത്തിയ വിഷ്ണുവും സാന്ദ്ര തെരേസയുമാണ് കേരളതാരങ്ങളെ പിന്നിലാക്കി സ്വര്‍ണം നേടിയത്.
അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ വേഗക്കാരിയായത് തമിഴ്‌നാടിന്റെ സാന്ദ്ര തെരേസ. 20 വര്‍ഷമായി ചെന്നൈയില്‍ ബിസിനസ് ചെയ്യുന്ന ആലുവ സ്വദേശി മാര്‍ട്ടിന്റേയും മറീനയുടെയും മകളാണ് സാന്ദ്ര. 200 മീറ്ററില്‍ തമിഴ്‌നാട് സ്‌റ്റേറ്റ് റെക്കോഡ് സാന്ദ്രയുടെ പേരിലാണ്. കേരള ജഴ്‌സി അണിയാന്‍ മോഹമുണ്ടെങ്കിലും കോച്ചിനെ വിട്ടുമാറാന്‍ വയ്യ. ഇവിടെ 200 മീറ്ററിലും മത്സരിക്കുന്നുണ്ട് സാന്ദ്ര. തുര്‍ക്കിയില്‍ നടന്ന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ശ്രീശങ്കറിനെ പിന്തള്ളി സ്വര്‍ണം നേടിയ വിഷ്ണുവും മലയാളിയാണ്. പക്ഷെ ഇറങ്ങിയത് തമിഴ്‌നാട് ജഴ്‌സിയില്‍. തൃശൂര്‍ വളപ്പാട് സ്വദേശിയാണ് വിഷ്ണുവിന്റെ പിതാവ് മണികണ്ഠന്‍.
Adjust Story Font
16