Quantcast

മൂന്നാം ഏകദിനം, കിവീസിന് ബാറ്റിംങ്

MediaOne Logo

Subin

  • Published:

    22 March 2018 4:06 AM GMT

മൂന്നാം ഏകദിനം, കിവീസിന് ബാറ്റിംങ്
X

മൂന്നാം ഏകദിനം, കിവീസിന് ബാറ്റിംങ്

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഫീല്‍ഡിംങ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൊഹാലി പിസിഎ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മത്സരം. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഓപ്പത്തിനൊപ്പമാണ്.

ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വിക്കും ആദ്യ ഏകദിനത്തിലെ തകര്‍ച്ചക്കും ശേഷം വിജയ വഴിയില്‍ തിരിച്ചെത്തിയതിന്റെ ത്മവിശ്വാസത്തിലാണ് ന്യൂസിലാന്‍ഡ്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ആറ് റണ്‍സിനായിരുന്നു കിവീസിന്റെവിജയം. ജയിക്കാമായിരുന്ന മത്സരം കൈവിട്ട് കളഞ്ഞ ധോണിക്കും കൂട്ടരും മൊഹാലിയിലെത്തുന്നത് പോരായ്മകള്‍ പരിഹരിച്ചാകും.

ബൗളര്‍മാര്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ഓപ്പണിംഗില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ രഹാനെക്കും രോഹിത് ശര്‍മ്മക്കും കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. നാലാമനായി ക്രീസിലെത്തുന്ന മനീഷ് പാണ്ഡെയുടേതും ആശാവഹമായ പ്രകടനമല്ല. സുരേഷ് റെയ്‌ന കളിക്കുന്നത് സംബന്ധിച്ച് ടീം ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയര്‍ന്ന പ്രകടനം പുറത്തെടുത്ത കേദാര്‍ ജാദവിനെ ടീമില്‍ നിലനിര്‍ത്തിയേക്കും. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൌണ്ട് മികവ് ഇന്ത്യക്ക് ഗുണം ചെയ്യും.

കഴിഞ്ഞ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായിട്ടായിരുന്നു കിവീസ് കളിക്കാനിറങ്ങിയത്. ട്രെന്റ് ബോള്‍ട്ട്, അന്റോണ്‍ ഡേവിസിച്, മാറ്റ് ഹെന്റി എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇവരില്‍ നായകന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നത് ബോള്‍ട്ട് മാത്രമായിരുന്നു.

TAGS :

Next Story