രഞ്ജിത്ത് മഹേശ്വരിയും ജിന്‍സണ്‍ ജോണ്‍സണും ഒളിമ്പിക്സ് യോഗ്യത നേടി
രഞ്ജിത്ത് മഹേശ്വരിയും ജിന്‍സണ്‍ ജോണ്‍സണും ഒളിമ്പിക്സ് യോഗ്യത നേടി
800 മീറ്ററില്‍ ഭാഗ്യം തുണച്ചതിനാലാണ് ജിന്‍സണ് യോഗ്യത നേടാനായത്. 1.45.98 സെക്കന്‍റിലാണ് ജിന്‍സണ്‍ ഓടിയെത്തിയത്
മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരിയും ജിന്‍സണ്‍ ജോണ്‍സണും റിയോ ഒളിന്പിക്സിന് യോഗ്യത നേടി. മൂന്നാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് മീറ്റിലാണ് ഇരുവരും യോഗ്യത നേടിയത്.
റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിന്പിക്സില്‍ ട്രിപ്പിള്‍ ജന്പിലാണ് രഞ്ജിത്ത് മഹേശ്വരി ഇന്ത്യക്ക് വേണ്ടി മത്സരിക്കുക. ദേശീയ റെക്കോര്‍ഡോടെയായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ ഒളിന്പിക് പ്രവേശം. 16.85 ആയിരുന്നു ഒളിന്പിക്സില്‍ പങ്കെടുക്കാനുളള യോഗ്യത മാര്‍ക്ക്. 17.30മീറ്റര്‍ ദൂരം കുറിച്ചാണ് രഞ്ജിത്ത് റിയോയിലേക്ക് തിരിക്കുന്നത്. രഞ്ജിത്ത് മഹേശ്വരിയുടെ മൂന്നാമത്തെ ഒളിന്പിക്സാണ് ഇത്. 2008ലും 2012ലും നടന്ന ഒളിന്പിക്സുകളില്‍ രഞ്ജിത്ത് പങ്കെടുത്തിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാമെന്നുളള പ്രതീക്ഷയിലാണ് രഞ്ജിത്ത്.
800 മീറ്ററില്‍ ഭാഗ്യം തുണച്ചതിനാലാണ് ജിന്‍സണ് യോഗ്യത നേടാനായത്. 1.45.98 സെക്കന്‍റിലാണ് ജിന്‍സണ്‍ ഓടിയെത്തിയത്. ഒളിന്പിക് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് 1.46.00 സെക്കന്‍റും. കോഴിക്കോട് സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ്‍റെ ആദ്യ ഒളിന്പിക്സാണ് റിയോയിലേത്. പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇന്ത്യന്‍ ക്യാന്പിലുമായാണ് ജിന്‍സണ്‍റെ പരിശീലനം.
Adjust Story Font
16