Quantcast

താരങ്ങളുടെ സമ്മര്‍ദം കുറക്കാന്‍ കുംബ്ലെയുടെ പുതുതന്ത്രം

MediaOne Logo

Alwyn K Jose

  • Published:

    28 March 2018 11:57 PM GMT

താരങ്ങളുടെ സമ്മര്‍ദം കുറക്കാന്‍ കുംബ്ലെയുടെ പുതുതന്ത്രം
X

താരങ്ങളുടെ സമ്മര്‍ദം കുറക്കാന്‍ കുംബ്ലെയുടെ പുതുതന്ത്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ കൂട്ടായ്മ കൊണ്ടുവരാനും, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും പുതുവഴികള്‍ തേടുകയാണ് പരിശീലകന്‍ അനില്‍ കുംബ്ലെ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ കൂട്ടായ്മ കൊണ്ടുവരാനും, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും പുതുവഴികള്‍ തേടുകയാണ് പരിശീലകന്‍ അനില്‍ കുംബ്ലെ. വിന്‍ഡീസ് പര്യടനത്തിനു മുന്നോടിയായി നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ സംഗീത കൂട്ടായ്മ ഇതിന്റെ ഭാഗമായിരുന്നു. കുംബ്ലെയും മഹേന്ദ്രസിങ്, ധോണി, വിരാട് കൊഹ്‍ലി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലകന്‍ അനില്‍ കുംബ്ലെയുടെ ആശയമാണ് ഈ പരിപാടി. 45 മിനുട്ട് നീണ്ട പരിപാടിയില്‍ ടീം അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു. സിനിമാ നടി വസുന്തരാ ദാസിന്റെ മ്യൂസിക് ഗ്രൂപ്പായ ഡ്രംജം മിന്റെ ആഭിമുഖ്യത്തിലായിരുന്നു ഡ്രം സര്‍ക്കിള്‍ എന്നു പേരിട്ട പരിപാടി. ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് സമയം കണ്ടെത്തണമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറഞ്ഞു. ഏഴാഴ്ച നീളുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം നാളെ ആരംഭിക്കും.

TAGS :

Next Story