Quantcast

കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിന് ഇന്ന് തുടക്കം

MediaOne Logo

admin

  • Published:

    31 March 2018 9:20 PM GMT

കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിന് ഇന്ന് തുടക്കം
X

കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിന് ഇന്ന് തുടക്കം

ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ് സിംബാബ്‍വെയെ നേരിടും. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ് സിംബാബ്‍വെയെ നേരിടും. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പതിനാറ് ടീമുകളാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് സൂപ്പര്‍ ടെന്നില്‍ മത്സരിക്കുന്ന എട്ടു രാജ്യങ്ങള്‍. ശേഷിക്കുന്ന രണ്ട് ടീമുകളെ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊടുവില്‍ കണ്ടെത്തും. ബംഗ്ലാദേശ്, ഹോങ്കോങ്, സിംബാബ്‍വെ, അഫ്ഗാനിസ്ഥാന്‍, സ്കോട്ട്‍ലന്റ്, അയര്‍ലന്റ്, ഒമാന്‍ ടീമുകളാണ് സൂപ്പര്‍ ടെന്നിലെത്താന്‍ മത്സരിക്കുന്നത്. നാളെ നാഗ്പൂരില്‍ നടക്കുന്ന ആദ്യ യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ് സിംബാബ്‍വെയെ നേരിടും. വൈകിട്ട് സ്‍കോട്ട്‍ലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലാണ് രണ്ടാമത്തെ മത്സരം. സൂപ്പര്‍ ടെന്നില്‍ പത്തു ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും.

ഏഷ്യാകപ്പ് ട്വന്റി20 വിജയച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇന്ത്യന്‍ ടീം. ഈ മാസം 15 ന് ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. അതേസമയം മതിയായ സുരക്ഷ ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇന്ത്യയിലേക്കെത്തൂ എന്നാണ് പാകിസ്താന്റെ നിലപാട്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഫൈനല്‍ മത്സരം.

TAGS :

Next Story