ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി; ഒരു മത്സരം കളിക്കുന്നതിന് ഇനി 15 ലക്ഷം രൂപ
ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി; ഒരു മത്സരം കളിക്കുന്നതിന് ഇനി 15 ലക്ഷം രൂപ
ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയാണ് ബിസിസിഐ പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. റിസര്‍വ് ബെഞ്ച് താരങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ടെസ്റ്റ് ഫീസ് ബിസിസിഐ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയാണ് ബിസിസിഐ പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. റിസര്‍വ് ബെഞ്ച് താരങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു.
നിലവില്‍ ഒരു ടെസ്റ്റ് മത്സരത്തിന് ഏഴ് ലക്ഷം രൂപ വരെയാണ് ഓരോ താരത്തിനും ലഭിക്കുക. എന്നാല്‍ ഇനിമുതല്‍ 15 ലക്ഷം രൂപയാകും അവസാന ഇലവനിലെ ഓരോ താരത്തിനും ലഭിക്കുക. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ട്വന്റി-20യിലും മറ്റും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നിരിക്കെ ടെസ്റ്റിനെയും കളിക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വര്‍ധന. പുതിയ തലമുറയിലെ താരങ്ങള്‍ അധികവും ട്വന്റി-20 ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ താത്പര്യം നിലനിര്‍ത്താന്‍ ഫീസ് വര്‍ധന അനിവാര്യമെന്നും ഠാക്കൂര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് വരെ 2016-17 കാലഘട്ടത്തിലെ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ലോധ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി ഫീസ് വര്‍ധന റദ്ദാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Adjust Story Font
16