Quantcast

ഗ്രീസ്‍മാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുമോ?

MediaOne Logo

Ubaid

  • Published:

    5 April 2018 2:06 PM GMT

ഗ്രീസ്‍മാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുമോ?
X

ഗ്രീസ്‍മാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുമോ?

ഈ സീസണില്‍ ടീമിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ ഹൊസെ മൊറീഞ്ഞോ പ്രഥമ പരിഗണ നല്‍കുന്നത് ഗ്രീസ്മാന് തന്നെ

ഫുട്ബോളിലിപ്പോള്‍ കൂടുമാറ്റത്തിന്റെ സമയമാണ്. അത്‍ലറ്റിക്കോ മാഡ്രിഡ‍് സൂപ്പര്‍ സ്റ്റാര്‍ അന്റോയിന്‍ ഗ്രീസ്മാനെ സ്വന്തമാക്കാനായി നിരവധി ക്ലബ്ബുകളാണ് രംഗത്തുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇതില്‍ പ്രമുഖര്‍. ടീം മാറ്റത്തെ കുറിച്ച് രണ്ടാഴ്ച്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് ഗ്രീസ്മാന്‍ പറയുന്നത്

സ്പാനിഷ് ലീഗില്‍ ഇത്തവണ മൂന്നാമന്മാരായാണ് അത്‍ലറ്റിക്കോ മാഡ്രിഡ് സീസണ്‍ അവസാനിപ്പിച്ചത്. ഒന്നാമതുള്ള റയലിനേക്കാള്‍ 15 പോയിന്റിന് പിന്നില്‍. ചാമ്പ്യന്‍സ് ലീഗില്‍ സെമിവരെയെത്തിയെങ്കിലും റയലിനെ മറികടന്ന് ഫൈനലിലെത്താനായില്ല. എങ്കിലും ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അന്റോയിന്‍ ഗ്രീസ്‍മാന്‍ എന്ന ഫ്രഞ്ച് താരം. സീസണില്‍ ടീമിലെ മറ്റുതാരങ്ങളേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തതും ഗ്രീസ്മാന്‍തന്നെ. ഇതിനെ തുടര്‍ന്ന് ലോകത്തെ നിരവധി ക്ലബ്ബുകളാണ് ഗ്രീസ്മാനെ സ്വന്തമാക്കാനായി രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ മുന്നിലുള്ളത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഈ സീസണില്‍ ടീമിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ ഹൊസെ മൊറീഞ്ഞോ പ്രഥമ പരിഗണ നല്‍കുന്നത് ഗ്രീസ്മാന് തന്നെ. ഇതിനോട് ഗ്രീസ്മാന്‍ പ്രതികരിക്കുകയും ചെയ്തു. ഓള്‍ഡ് ട്രാഫോഡിലേക്ക് പോകുന്നതിന് ഗ്രീസ്മാന്‍ നല്‍കിയ സാധ്യത പത്തില്‍ ആറാണ്. വലിയ ആവേശത്തോടെയാണ് യുണൈറ്റഡ് ആരാധകര്‍ഇതിനെ സ്വീകരിച്ചത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് കളിക്കാനായില്ലെങ്കില്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് മാറുന്നതിനോട് ഗ്രീസ്മാന് വലിയ യോജിപ്പില്ലെന്നാണ്. കഴിഞ്ഞ മൂന്ന് സീസണിലും ചാംപ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ ഗ്രീസ്മാന് സാധിച്ചിട്ടുണ്ട്. ഇത്തവണ സെമിയിലുമെത്തി. പക്ഷെ, യുണൈറ്റഡിലേക്ക് പോകുന്നതിനെ തള്ളിക്കളയുന്നുമില്ല. പോള്‍പോഗ്ബയടക്കമുള്ളവരുമായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും രണ്ടാഴ്ച്ചക്കകം തന്റെ തീരുമാനം പറയുമെന്നാണ് ഗ്രീസ്മാന്‍ പറയുന്നത്. പ്രീമിയര്‍ ലീഗ് നഷ്ടമായ യുണൈറ്റഡിന് ഇനി യൂറോപ്പ ലീഗ് ഫൈനലാണ് പ്രതീക്ഷ. ഡച്ച് ക്ലബ്ബായ അജാക്സിനെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ ഗ്രീസ്മാനുമായി കരാര്‍ ഏര്‍പ്പെടുക മൊറീഞ്ഞോക്ക് എളുപ്പമായിരികുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story