Quantcast

എ ഗ്രേഡ് കബഡി മത്സരങ്ങള്‍ കാസര്‍കോട് ആരംഭിച്ചു

MediaOne Logo

Subin

  • Published:

    6 April 2018 9:42 PM GMT

എ ഗ്രേഡ് കബഡി മത്സരങ്ങള്‍ കാസര്‍കോട് ആരംഭിച്ചു
X

എ ഗ്രേഡ് കബഡി മത്സരങ്ങള്‍ കാസര്‍കോട് ആരംഭിച്ചു

രാജ്യത്തെ മുന്‍പന്തിയിലുള്ള 12 ടീമുകളിലായി ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലേയും പ്രോ കബഡി ലീഗിലേയും പ്രമുഖ താരങ്ങളാണ് മത്സര രംഗത്തുള്ളത്..

തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തിലുള്ള എ ഗ്രേഡ് കബഡി മത്സരങ്ങള്‍ കാസര്‍കോട് ആരംഭിച്ചു. ഓള്‍ ഇന്ത്യാ അമേച്വര്‍ ഫെഡറേഷന്റെ അംഗീകാരമുള്ള ഓള്‍ ഇന്ത്യാ എ ഗ്രേഡ് ടൂര്‍ണമെന്റ് ഇത് ആദ്യമായിട്ടാണ് കേരളത്തില്‍ നടക്കുന്നത്. രാജ്യത്തെ മുന്‍പന്തിയിലുള്ള 12 ടീമുകളിലായി ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലേയും പ്രോ കബഡി ലീഗിലേയും പ്രമുഖ താരങ്ങളാണ് മത്സര രംഗത്തുള്ളത്.

ആദ്യമായാണ് അന്തരാഷ്ട്ര നിലവാരമുള്ള കബഡി ടൂര്‍ണമെന്റ് കാസര്‍കോട് ജില്ലയില്‍ അരങ്ങേറുന്നത്. ആള്‍ ഇന്ത്യ അമേച്വര്‍ കബഡി ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് മത്സരം. രാജ്യത്തെ മുന്‍നിര ടീമുകളായ ഒ.എന്‍.ജി.സി, ബി.പി.സി.എന്‍, എയര്‍ഇന്ത്യാ, ഹൈടെക് ചെന്നൈ, പോസ്റ്റല്‍ ബാംഗ്ലൂര്‍, ഇന്ത്യന്‍ ആര്‍മി ഭോപ്പാല്‍, ഇന്ത്യന്‍ ആര്‍മി നാസിക്ക്, സെന്‍ട്രല്‍ റയില്‍വെ, വിജയബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്ത്യന്‍ നേവി, എന്നീ ടീമുകള്‍ക്ക് പുറമെ കേരള സംസ്ഥാന ടീമും ടൂര്‍ണമെന്റില്‍ അണിനിരക്കുന്നുണ്ട്. വിവിധ ടീമുകളിലായി ദേശീയ താരങ്ങള്‍ കളിക്കുന്നുണ്ട്.

സംസ്ഥാന ജില്ലാ കബഡി അസോസിയേഷനുകളുമായി സഹകരിച്ച് കാസര്‍കോട് മുള്ളേരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തുളുനാട് കബഡി അക്കാദമിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Next Story